ADVERTISEMENT

ആസ്വാദകരുടെ നെഞ്ചോരത്തുനിന്നു മാഞ്ഞുപോയിട്ടില്ല ആടുജീവിതത്തിലെ ‘പെരിയോനേ എൻ റഹ്മാനേ’ എന്ന ഗാനം. പാട്ടിനു നിരവധി കവർ പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഗായിക രാജലക്ഷ്മി പാടിയ പെരിയോനെ പാട്ടിനു ലൈക്ക് അടിച്ചിരിക്കുകയാണ് പാട്ടിന്റെ സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. 

ഏപ്രിൽ ആദ്യവാരമാണ് രാജലക്ഷ്മി ‘പെരിയോനെ’ പാടി റീൽ പുറത്തിറക്കിയത്. ഇതിന്റെ വിഡിയോ പതിപ്പ് ലക്ഷക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിച്ചത്. ഇപ്പോഴിതാ അപ്രതീക്ഷിതമായി എ.ആർ.റഹ്മാന്‍ പാട്ടിനോടു പ്രതികരിച്ചതിന്റെ സന്തോഷത്തിലാണ് രാജലക്ഷ്മി. 

ഒറ്റപ്പെടലിന്റെ വേദനയുടെ പ്രതീക്ഷയുടെ ആഴവുമെല്ലാം ഉൾക്കൊള്ളുന്ന ഗാനമാണ് ‘പെരിയോനേ എൻ റഹ്മാനേ’. റഫീഖ് അഹമ്മദ് വരികൾ കുറിച്ച ഗാനം യുവഗായകൻ ജിതിൻ രാജ് ആലപിച്ചു. കോടിക്കണക്കിനു പ്രേക്ഷകരെയാണ് പാട്ട് ഇതുവരെ നേടിയത്. പാട്ടിലെ ആദ്യവരികൾ എ.ആർ.റഹ്മാന്റെ തന്നെ സംഭവാനയാണെന്ന് അടുത്തിടെ റഫീഖ് അഹമ്മദ് മനോരമ ഓൺലൈനിനോടു വെളിപ്പെടുത്തിയിരുന്നു.

ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കിയാണ് അതേ പേരിൽ സിനിമ പുറത്തിറങ്ങിയത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി അമല പോൾ വേഷമിടുന്നു. ജിമ്മി ജീന്‍ ലൂയിസ്, റിക്ക് അബി, താലിബ് അല്‍ ബലൂഷി, കെ.ആര്‍.ഗോകുല്‍ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മാർച്ച് അവസാനത്തോടെ റിലീസ് ചെയ്ത ‘ആടുജീവിതം’ റെക്കോർഡ് കലക്‌ഷൻ ആണ് നേടിയത്. 

English Summary:

AR Rahman likes Rajalakshmy's song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com