ADVERTISEMENT

പ്രിയപ്പെട്ട വളർത്തു നായയ്ക്കൊപ്പം ആനന്ദനൃത്തവുമായി ഗായിക അഭയ ഹിരൺമയി. വയനാടൻ യാത്ര ആസ്വദിക്കുകയാണ് ഗായികയിപ്പോൾ. ഇതിനിടെ താമസിക്കുന്ന റിസോർട്ടിൽ വച്ചാണ് അഭയ, റോസിറ്റ എന്ന് ഓമനപ്പേര് വിളിക്കുന്ന നായക്കുട്ടിക്കൊപ്പം നൃത്തം ചെയ്തത്. അഭയ ചുവടുവയ്ക്കുമ്പോൾ നായയും സമീപത്തുകൂടി നടക്കുന്നു. ഇടയ്ക്ക് അഭയ നായയെക്കൊണ്ടു നൃത്തം ചെയ്യിക്കാൻ ശ്രമിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്യുന്നുണ്ട്.

‘എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന എന്റെ നായ റോസിറ്റയ്‌ക്കൊപ്പമുള്ള എന്റെ ആനന്ദനൃത്തം. ഇതാദ്യമായാണ് ഞാൻ എന്റെ നായയുമായി ഒരു റിസോർട്ടിൽ താമസിക്കുന്നത്. എന്നെ ആകർഷിച്ച ഈ സ്ഥലത്തെ ഏറ്റവും നല്ല കാര്യവും അതുതന്നെ. എന്നിലെ നായ പ്രേമിക്ക് ഈ താമസസൗകര്യത്തിൽ വലിയ ആശ്വാസം തോന്നുന്നു. ഞങ്ങൾ എല്ലായിടത്തും നടന്ന് നൃത്തം ചെയ്തു’, നായക്കുട്ടിക്കൊപ്പമുള്ള വിഡിയോ പങ്കിട്ട് അഭയ ഹിരൺമയി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

അഭയ പങ്കുവച്ച വിഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. അഭയ വലിയ മൃഗസ്നേഹിയാണ്. തനിക്ക് ഏറ്റവും ഇഷ്ടം നായകളോടാണെന്ന് മുന്‍പ് പലതവണ അഭയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 13 നായ്ക്കളാണ് ഗായികയ്ക്കു സ്വന്തമായിട്ടുള്ളത്. അവയ്ക്കൊപ്പമുള്ള ദൃശ്യങ്ങൾ പതിവായി പങ്കുവയ്ക്കാറുമുണ്ട്. 12 വർഷമായി കൂടെയുണ്ടായിരുന്ന വളർത്തുനായയുടെ അപ്രതീക്ഷിത വിയോഗം അഭയയെ ഏറെ വേദനിപ്പിച്ചിരുന്നു. 

English Summary:

Singer Abhaya Hiranmayi dancing with pet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com