ADVERTISEMENT

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ‘കൺമണി അൻപോട് കാതലൻ’ ഗാനം ഉപയോഗിച്ചത് അനുമതി വാങ്ങിയ ശേഷമെന്നു വെളിപ്പെടുത്തി ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമയുടെയും പാട്ടിന്റെയും മേൽ അവകാശമുള്ള പ്രൊഡ‌ക്‌ഷൻ ഹൗസിനു പണം നൽകി അവകാശം നേടിയിരുന്നുവെന്ന് നിർമാതാക്കൾ വ്യക്തമാക്കി. ഇളയരാജയുടെ വക്കീൽ നോട്ടിസ് ലഭിച്ചില്ലെന്നും കിട്ടിയാൽ നിയമപരമായി നേരിടുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു. 

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംഗീതജ്ഞൻ ഇളയരാജ വക്കീൽ നോട്ടിസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും അതിനു തയ്യാറായില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് നീങ്ങുമെന്നും ഇളയരാജ പറഞ്ഞു. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസ് ആണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിർമിച്ചത്.

1991 ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍’. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ പല പ്രധാന രംഗങ്ങളിലും ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്. 

English Summary:

Manjummel Boys team reacts on copyright dispute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com