ADVERTISEMENT

ബാബുരാജും ഷെയ്ൻ നിഗമും ഒന്നിക്കുന്ന ചിത്രം ലിറ്റിൽ ഹാർട്സിലെ പുതിയ ഗാനത്തിന്റെ വിഡിയോ റിലീസായി. പാട്ടെഴുത്തിൽ ബി.കെ ഹരിനാരായണനും ശബരീഷ് വർമയും കൈകോർത്ത ഗാനം ആലപിച്ചിരിക്കുന്നത് ശബരീഷും അരവിന്ദ് ദിലീപ് നായരും ചേർന്നാണ്. കൈലാസ് മേനോന്റേതാണ് സംഗീതം. 

ലോക്കൽ വൈബ് നിറയുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം റാപ്പും മെലഡിയും ഇടകലർന്നു വരുന്ന ട്രീറ്റ്മെന്റ് ആണ്. ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഏലം കർഷകനായ ബേബിയുടെയും സിബിച്ചന്റെയും രസകരമായ ജീവിതമാണ് ഗാനരംഗത്തിൽ അനാവൃതമാകുന്നത്. നാടൻ പയ്യനായി രസികൻ പ്രകടനമാണ് ഷെയ്ൻ കാഴ്ച വച്ചിരിക്കുന്നത്. തിയറ്ററിൽ പ്രദർശനം തുടരുന്ന ലിറ്റിൽ ഹാർട്സിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

സാന്ദ്ര തോമസ് പ്രൊഡക്ഷൻസന്റെ ബാനറിൽ ആന്റോ ജോസും എബി ട്രീസ പോളും സംവിധാനം ചെയ്യുന്ന ചിത്രം നർമത്തിന് പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ഒന്നാണ്. ലൂക്ക് ജോസാണ് ക്യാമറ. മഹിമ നമ്പ്യാർ, രമ്യ സുവി, രഞ്ജി പണിക്കർ, മാലാ പാർവതി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

English Summary:

New song from Little Hearts movie released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com