കൊതിച്ച പ്രണയം തേടിയുള്ള നിലയ്ക്കാത്ത യാത്ര! മറക്കാനാകുമോ ആ ഈണം? ഓർമയില്‍ വാണി
Mail This Article
മലയാളിയുടെ പ്രിയഗായിക വാണി ജയറാം വിടവാങ്ങുമ്പോൾ ഒറ്റനിമിഷം കൊണ്ടു നൂറായിരം ഗാനങ്ങൾ കാലാതീതമായി നമ്മുടെ മനസ്സിലൂടെ കടന്നു പോകും. പ്രണയത്തിന്റെയും പ്രതീക്ഷയുടെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയും, ആനന്ദത്തിന്റെയും തിരുശേഷിപ്പുകളായി മാറിയ ഈണങ്ങൾ. അക്കൂട്ടത്തിൽ പ്രതീക്ഷയോടെ ജന്മാന്തരങ്ങളിലേക്കുള്ള കാത്തിരിപ്പായിരുന്നു ആ ഗാനം. പൂവച്ചൽ ഖാദര്‍ എഴുതി ജോണ്‍സൺ മാസ്റ്റർ ഈണമിട്ട് 1982ൽ പുറത്തിറങ്ങിയ ‘പാളങ്ങൾ’ എന്ന ചിത്രത്തിലെ ‘ഏതോ ജന്മ കൽപനയിൽ.’ വാണിയമ്മയുടെ മനോഹര ശബ്ദം തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ഒഴുകി. ഏതോജന്മ വീഥിയില്‍ ഇനിയും കാത്തിരിക്കുന്നവനെ കണ്ടുമുട്ടുമെന്ന പ്രണയിനിയുടെ പ്രതീക്ഷ. ഒരു നിമിഷത്തെ സന്തോഷമായി അയാൾ എത്തുകയാണ്. ഒടുവിൽ സ്വപ്ന നൗക തുഴഞ്ഞവർ വരുംജന്മത്തിലേക്കു യാത്രതുടരുകയാണ്. കൊതിച്ച പ്രണയം തേടിയുള്ള നിലയ്ക്കാത്ത യാത്ര.
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ
ഇന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം
വീണ്ടും നമ്മൾ ഒന്നായ്
(ഏതോ..)
പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന്‍
ആ ആ ആ ആ..
പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം
വിണ്ണിന്‍ മോഹങ്ങൾ മഞ്ഞായ് വീഴും നേരം
കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ
(ഏതോ..)
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ
ആ ആ ആ ആ..
തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും
കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ
(ഏതോ..)