സൈബർ സുരക്ഷാ പ്രശ്നം; 6 മണിക്കൂറിനകം അറിയിക്കണം
Mail This Article
∙ 20 തരം സൈബർ സുരക്ഷാപ്രശ്നങ്ങൾ കേന്ദ്ര ഏജൻസിയെ അറിയിക്കണമെന്ന് ഉത്തരവ്
ന്യൂഡൽഹി∙ രാജ്യത്തെ എല്ലാ കമ്പനികളും സർക്കാർ സ്ഥാപനങ്ങളും ഏതെങ്കിലും തരത്തിലുള്ള സൈബർ സുരക്ഷാ പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ 6 മണിക്കൂറിനുള്ളിൽ കേന്ദ്ര ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനെ (സെർട്–ഇൻ) അറിയിക്കണമെന്ന് ഉത്തരവ് 28ന് പ്രാബല്യത്തിൽ വരും.
2000ലെ ഐടി നിയമം അനുസരിച്ചാണ് ഉത്തരവ്. വിവരച്ചോർച്ച, വൈറസ്/മാർവെയർ ആക്രമണം, ഹാക്കിങ്, വ്യാജ മൊബൈൽ ആപ്പുകൾ, ഡിജിറ്റൽ ആൾമാറാട്ടം അടക്കം 20 തരം സൈബർ സുരക്ഷാപ്രശ്നങ്ങളാണ് കേന്ദ്രത്തിന് റിപ്പോർട്ട് ചെയ്യേണ്ടത്. incident@cert-in.org.in, 1800–11–4949. www.cert-in.org.in വിപിഎൻ സേവനങ്ങളുമായി ബന്ധപ്പെട്ട ചട്ടവും 28ന് പ്രാബല്യത്തിൽ വരും. വിപിഎൻ ഉപയോഗിക്കുന്ന വ്യക്തികളുടെ വ്യക്തിവിവരങ്ങൾ, ഐപി വിലാസം, ഉപയോഗിക്കുന്നതിന്റെ ഉദ്ദേശ്യം അടക്കമുള്ള വിവരങ്ങൾ 5 വർഷം സൂക്ഷിക്കാനാണ് പുതിയ ചട്ടം പറയുന്നത്.