ADVERTISEMENT

മഹാത്മാഗാന്ധിയെ കാണാൻ മഹാകവി വള്ളത്തോൾ വന്നത് ‘സാഹിത്യമഞ്ജരി’യുടെ കോപ്പിയുമായാണ്. കവി നാലപ്പാട്ടു നാരായണമേനോനും ഒപ്പമുണ്ടായിരുന്നു. ഗാന്ധിജിയെപ്പറ്റി താനെഴുതിയ ‘എന്റെ ഗുരുനാഥൻ’ കവിത ഉൾപ്പെട്ട സമാഹാരം ഉപഹാരമായി സമർപ്പിച്ച് വള്ളത്തോൾ മനം നിറഞ്ഞ് അദ്ദേഹത്തെ നോക്കി. മഹാകവിയെ ടി.കെ. മാധവൻ പരിചയപ്പെടുത്തിയപ്പോൾ, ഇണ്ടംതുരുത്തി മനക്കാർ നൽകിയ ശാങ്കരസ്മൃതിയുടെ മലയാളം പതിപ്പിലെ പ്രസക്ത ഭാഗങ്ങൾ പകർത്തിയെഴുതിച്ചു കൊണ്ടിരിക്കുകയായിരുന്ന ഗാന്ധിജിക്കു മറ്റൊരു ആശയം തോന്നി. അയിത്തത്തെ സാധൂകരിക്കുന്നതെന്നു പറഞ്ഞാണ് ഇണ്ടംതുരുത്തിക്കാർ ശാങ്കരസ്മൃതി നൽകിയത്. പക്ഷേ, ആ ഗ്രന്ഥത്തിന്റെ ആധികാരികതയെപ്പറ്റി ഗാന്ധിജിക്കു വിദഗ്ധാഭിപ്രായം വേണ്ടിയിരുന്നു. ഭാഷാപണ്ഡിതനും വിവേകശാലിയുമായ ഒരാൾ അടുത്തുണ്ടായിരുന്നെങ്കിലെന്നു ഗാന്ധിജി ‌ആഗ്രഹിച്ച അതേ നിമിഷമായിരുന്നു വള്ളത്തോളിന്റെ വരവ്. ശാങ്കരസ്മൃതി പരിശോധിച്ചശേഷം കേരളത്തിലെ ആചാരങ്ങളെ സംബന്ധിച്ചുള്ള പ്രമാണഗ്രന്ഥമായി സ്വീകരിക്കാനാകില്ലെന്നു വള്ളത്തോൾ വ്യക്തമാക്കി.

English Summary: Vallathol assuredly said: Shankarasmriti  is not a document

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com