ADVERTISEMENT

കേരളത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾ എന്തൊക്കെയെന്നും എങ്ങനെയൊക്കെയാണ് ഇതിനെ അതിജീവിക്കുന്നതെന്നും ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസ്സ്. നവകേരള സൃഷ്ടിക്കായി ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ്, അതിന്റെ അടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. സർക്കാരിന്റെ ഭാവിപരിപാടി ജനങ്ങളെ അറിയിക്കും. നേരത്തേ ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ താലൂക്കുതല അദാലത്തുകളും മേഖലാ അവലോകന യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടുത്തഘട്ടമാണ് നവകേരള സദസ്സ്. 

ഓരോ നിയോജക മണ്ഡലത്തിലെയും ജനങ്ങളിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് നവകേരള നിർമിതിക്ക് അടിത്തറയൊരുക്കും. 60 ലക്ഷത്തിലേറെ പേർ‌ക്കു സാമൂഹിക സുരക്ഷാ പെൻഷൻ, 4 ലക്ഷത്തോളം വീടുകൾ, 3 ലക്ഷത്തിലേറെ പട്ടയങ്ങൾ, 43 ലക്ഷത്തിലേറെ കുടുംബങ്ങൾക്കു കാരുണ്യ ആരോഗ്യ ഇൻഷുറൻസ്, അതിദാരിദ്ര്യ നിർമാർജനം എന്നിവയൊക്കെ സർക്കാർ നടപ്പാക്കുന്നത് പരിമിതമായ വിഭവശേഷിക്കുള്ളിൽനിന്നാണ്. ജനങ്ങളുടെ നാഡിമിടിപ്പറിഞ്ഞേ പ്രവർത്തിക്കൂ. അതിനായി മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുകയാണ്. 

വികസനമാതൃക എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്നും കേരളത്തിന്റെ ഭാവി ഏതു രീതിയിലാകണമെന്നും ചിന്തിക്കാനുള്ള ഉപാധിയായി നവകേരള സദസ്സുകളെ മാറ്റും. 

കേരളത്തിന്റെ ആളോഹരി വരുമാനം ദേശീയ ശരാശരിയെക്കാൾ ഉയരെയാണ്. കോവിഡ്കാല സാമ്പത്തിക വെല്ലുവിളികളെ അതിജീവിച്ച് 2021–22ൽ കേരളത്തിന്റെ സമ്പദ്ഘടന 12% വളർച്ച കൈവരിച്ചു. കാർഷിക മേഖലയിലടക്കം 4 ശതമാനത്തിനു മുകളിൽ വളർച്ച നേടി. വ്യവസായ മേഖലയിലും മാറ്റങ്ങളുണ്ടായി. 

അതിദാരിദ്ര്യ നിർമാർജനം, എല്ലാവർക്കും പ്രാപ്യമായ പൊതുജനാരോഗ്യം, ഗുണമേന്മയുള്ള പൊതു–ഉന്നതവിദ്യാഭ്യാസം, പശ്ചാത്തല സൗകര്യ വികസനം, ഉൽപാദനക്ഷമതയുള്ള തൊഴിലവസരങ്ങൾ, എല്ലാവർക്കും ഭൂമിയും വീടും, ജലാശയങ്ങളുടെ നവീകരണം,  കൃഷിഭൂമിയുടെ വീണ്ടെടുക്കൽ, കൂടുതൽ കാര്യക്ഷമമായ അധികാരവികേന്ദ്രീകരണം എന്നിവയെല്ലാം അടങ്ങുന്ന സമഗ്ര കാഴ്ചപ്പാടാണ് നവകേരളം. 25 വർഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. 

English Summary:

Chief minister Pinarayi vijayan on Nava kerala sadas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com