ADVERTISEMENT

മുംബൈ ∙ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കൂറുമാറില്ലെന്ന് ആരാധനാലയങ്ങളിൽ വന്ന് ഗോവയിലെ സ്ഥാനാർഥികൾ പ്രതിജ്ഞയെടുത്തു. കഴിഞ്ഞ 5 വർഷത്തിനിടെ കൂറുമാറ്റംകൊണ്ടു പൊറുതിമുട്ടിയതോടെയാണു സ്ഥാനാർഥികളെ ക്ഷേത്രത്തിലും പള്ളിയിലും മസ്ജിദിലും എത്തിച്ച് പ്രതിജ്ഞയെടുപ്പിക്കാൻ സംസ്ഥാന നേതാക്കൾ തീരുമാനിച്ചത്. കേന്ദ്ര നിരീക്ഷകനായ പി. ചിദംബരവും ഒപ്പമുണ്ടായിരുന്നു.

2017ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോൺഗ്രസ്. 2019ൽ 10 എംഎൽഎമാർ ബിജെപിയിൽ പോയി. പിന്നീട് വിവിധ പാർട്ടികളിലേക്ക് 5 പേർ കൂടി പോയി. നിലവിൽ 2 എംഎൽഎമാർ മാത്രമാണ് കോൺഗ്രസിനുള്ളത്.

‘ഈശ്വരാനുഗ്രഹം തേടിയായിരുന്നു സന്ദർശനം. ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കാൻ വേണ്ടിയാണ് ആരാധനാലയങ്ങളിൽ പോയി ഇത്തരത്തിൽ പ്രതിജ്ഞയെടുത്തത്’– ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗിരീഷ് ചോഡൻകർ ന്യായീകരിച്ചു.പനജിയിലെ മഹാലക്ഷ്മി ക്ഷേത്രം, ബാംബോലിമിലെ പള്ളി, ബേടിമിലെ മസ്ജിദ് എന്നിവിടങ്ങളിലാണ് കോൺഗ്രസ് സംഘം സന്ദർശിച്ചത്.

കഴിഞ്ഞ വർഷം ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) നേതാക്കളും തങ്ങളുടെ ജനപ്രതിനിധികളുമായി ക്ഷേത്രസന്ദർശനം നടത്തി ആരും ബിജെപിയെ പിന്തുണയ്ക്കില്ലെന്നു പ്രതിജ്ഞയെടുപ്പിച്ചിരുന്നു. അതിലുൾപ്പെട്ട എംഎൽഎ ജയേഷ് സാൽഗാവൻകർ പിന്നീട് ബിജെപിയിലേക്കു പോയി. നിലവിൽ ബിജെപി സ്ഥാനാർഥിയാണ് അദ്ദേഹം. മറുകണ്ടം ചാടില്ലെന്നു തങ്ങളുടെ സ്ഥാനാർഥികളിൽ നിന്ന് ആം ആദ്മി പാർട്ടി സത്യവാങ്മൂലം എഴുതിവാങ്ങിയിട്ടുണ്ട്.

English Summary: Goa Congress candidates pledge to remain loyal to party after polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com