ADVERTISEMENT

മുംബൈ ∙ ബിജെപി സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പനജിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ഉത്‌പൽ പരീക്കർക്കു പിന്തുണ പ്രഖ്യാപിച്ച് ശിവസേന സ്ഥാനാർഥിയെ പിൻവലിച്ചു. അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറുടെ മകനായ ഉത്പലിനെ വിജയിപ്പിക്കാൻ ഇതര കക്ഷികളോടും ശിവസേന അഭ്യർഥിച്ചിരുന്നു. 

കാൽ നൂറ്റാണ്ടായി മനോഹർ പരീക്കർ മത്സരിച്ചിരുന്ന പനജിയിൽ 2019 ൽ കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയ ബാബുഷ് മൊൺസരേറ്റയ്ക്കാണ് ബിജെപി സീറ്റ് നൽകിയത്. ഗോവയിലെ യുവാക്കൾ ബിജെപിയെ പിന്തുണയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭ്യർഥിച്ചു. പ്രചാരണത്തിന്റെ ഭാഗമായി യുവാക്കളോടു സംവദിക്കുകയായിരുന്നു അമിത് ഷാ. രാഹുൽ ഗാന്ധി എപ്പോഴാണ് അവധി പ്രഖ്യാപിച്ച് യാത്ര പോകുന്നതെന്നു പറയാനാകില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

English Summary: Sena To Back Ex Minister Manohar Parrikar's Son, Snubbed By BJP, In Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com