ADVERTISEMENT

ലക്നൗ ∙ അയോധ്യയിലെ സരയൂ നദിക്കരയിൽ വിശ്രുത ഗായിക ലത മങ്കേഷ്കറുടെ സ്മരണയിൽ തുറന്ന വേദിയും വാക്ക്‌വേയും സമർപ്പിച്ചു. 40 അടി നീളമുള്ള കൂറ്റൻ വീണയുടെ ശിൽപമാണു തുറന്ന സ്റ്റേജിന്റെ ആകർഷണം. 14 ടൺ ഭാരമുള്ളതാണു വീണ. പത്മശ്രീ ജേതാവും പ്രമുഖ ശിൽപിയുമായ റാംസുതറാണ് രൂപകൽപന. 

7.90 കോടി ചെലവിൽ നടപ്പാക്കിയ സൗന്ദര്യവൽക്കരണ പദ്ധതി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രി ജി.കിഷൻ റെഡ്ഡി സംബന്ധിച്ചു. ലത മങ്കേഷ്കറുടെ വേർപാടിന്റെ ഒന്നാം വാർഷികത്തിലായിരുന്നു ചടങ്ങ്. എന്നും ഊഷ്മളമായ ഓർമകളാണ് ലതാജി സമ്മാനിച്ചിട്ടുള്ളതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 

English Summary: Music museum in the name of Lata Mangeshkar in Ayodhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com