ADVERTISEMENT

ഷിംല ∙ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ്. തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ അനൗദ്യോഗിക കണക്കുപ്രകാരം, 66.79% ആണു പോളിങ്. ബിജെപി അധികാരത്തിലെത്തിയ 2017 ൽ 74.17% ആയിരുന്നു പോളിങ്. ഇതിനു മുൻപു നടന്ന 5 തിരഞ്ഞെടുപ്പുകളിലും 70 ശതമാനത്തിനു മുകളിൽ വോട്ട് ചെയ്തു. വോട്ടെണ്ണൽ ഡിസംബർ 8നു നടക്കും.

ബിജെപി ഭരണത്തുടർച്ചയും പ്രതിപക്ഷമായ കോൺ‍ഗ്രസ് ഭരണവിരുദ്ധ തരംഗവും പ്രതീക്ഷിക്കുന്നു. മുൻവർഷങ്ങളെക്കാൾ വോട്ടിങ് കുറഞ്ഞെങ്കിലും തണുപ്പേറിയ മേഖലകളിൽ കൂടുതൽ പേർ വോട്ട് ചെയ്തു. മുഖ്യമന്ത്രി ജയറാം ഠാക്കൂറിന്റെ മണ്ഡലമായ സെറാജിൽ 74% വോട്ട് രേഖപ്പെടുത്തി. സിർമൗർ–72.35%, സോളൻ–68%, ഉന, ലഹൗൾ, സ്പിതി–67% വീതം എന്നിങ്ങനെയാണു പോളിങ്. ആകെ 55.74 ലക്ഷം വോട്ടർമാരാണുള്ളത്. 68 അംഗ നിയമസഭയിൽ നിലവിൽ ബിജെപി – 45, കോൺഗ്രസ് – 22, സിപിഎം – 1 എന്നിങ്ങനെയാണ് കക്ഷിനില.

English Summary: Himachal Pradesh Assembly Elections 2022 Voting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com