തെലങ്കാനയിൽ ഗവർണർ – സർക്കാർ പോര് പരസ്യം; രാജ്ഭവനിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

Republic Day, Telangana Governor | Photo: ANI, Twitter
രാജ്ഭവനില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ദേശീയ പതാക ഉയർത്താനെത്തുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ഹൈദരാബാദ് ∙ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും സംസ്ഥാന സർക്കാരുമായുള്ള അഭിപ്രായവ്യത്യാസം വീണ്ടും പരസ്യമായി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിലും മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലും വെവ്വേറെ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ നടന്ന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു വിട്ടുനിന്നു.

ഭരണഘടനാപരമായി ബാധ്യസ്ഥമല്ലെങ്കിലും രാജ്ഭവനിലെ ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക എന്നത് കീഴ്‍വഴക്കമാണ്. മുഖ്യമന്ത്രി തന്റെ ഓഫിസും വസതിയുമായ പ്രഗതി ഭവനിൽ ദേശീയ പതാക ഉയർത്തുകയും മഹാത്മാ ഗാന്ധിക്കും ബി.ആർ.അംബേദ്കർക്കും സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്തു. തുടർന്ന് സെക്കന്തരാബാദിലെ സൈനിക സ്മാരകം സന്ദർശിച്ച് ജീവത്യാഗം ചെയ്ത സൈനികരെ ആദരിച്ചു. 

പരേഡ് ഗ്രൗണ്ടിൽ ആഘോഷമായ പരേഡോടെയാണ് നേരത്തെ റിപ്പബ്ലിക് ദിനം ആഘോഷിച്ചിരുന്നത്. പൊതുജനങ്ങൾക്ക് സന്ദർശിക്കാമായിരുന്ന ഈ ചടങ്ങ് ഗവർണർ – സർക്കാർ പോരിൽ മുങ്ങിപ്പോകുമോ എന്നു ഭയന്ന് സർക്കാരിന് ആവശ്യമായ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശമനുസരിച്ച് റിപ്പബ്ലിക് ദിനം പരേഡോടെ സമുചിതമായി ആഘോഷിക്കണമെന്ന് തെലങ്കാന ഹൈക്കോടതി ബുധനാഴ്ച സംസ്ഥാന സർക്കാരിനു നിർദേശം നൽകിയിരുന്നതുമാണ്. തമിഴ്നാട് ബിജെപി അധ്യക്ഷയായിരുന്ന തമിഴിസൈ തെലങ്കാന ഗവർണറായി ചുമതലയേറ്റ 2019 മുതൽ ചന്ദ്രശേഖര റാവു സർക്കാരുമായി ഭിന്നതയിലാണ്. 

English Summary: Republic Day held at Raj Bhavan in Telangana on court orders; KCR, ministers skip event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS