‘ത്രിപുരയിൽ സഖ്യമെങ്കിൽ ശ്രീനഗറിലും വരാമായിരുന്നു’: സിപിഎമ്മിന് ഡി.രാജയുടെ ഒളിയമ്പ്

d-raja-3
ഡി.രാജ
SHARE

ശ്രീനഗർ ∙ ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമാകാമെങ്കിൽ ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുക്കുന്നതിലും തെറ്റില്ലെന്ന്, സിപിഎമ്മിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഒളിയമ്പ്. 

സമ്മേളനത്തിൽ സിപിഐ പങ്കെടുത്തത് രാഷ്ട്രീയ പക്വത മൂലമാണെന്നു പറഞ്ഞ രാജ ഐക്യം, മതസൗഹാർദം എന്നിവ ഉറപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുമുള്ള യാത്രയായിരുന്നു രാഹുലിന്റേതെന്നും കുട്ടിച്ചേർത്തു. 

8 പ്രതിപക്ഷകക്ഷി നേതാക്കളാണു ജോഡോ യാത്രയുടെ സമാപനത്തിൽ പങ്കെടുത്തത്. സിപിഎമ്മിനെ കോൺഗ്രസ് ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. 

English Summary: D. Raja against CPM for not attending Bharat Jodo Yatra conclusion

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.