ADVERTISEMENT

ന്യൂഡൽഹി ∙ പിഎഫ് പലിശ നിരക്ക് 0.05% കൂട്ടി 8.15 % ആക്കി. ഇപിഎഫ്ഒ കേന്ദ്ര ട്രസ്റ്റി ബോർഡ് യോഗത്തിന്റെ തീരുമാനം കേന്ദ്രധനമന്ത്രാലയം അംഗീകരിച്ചാൽ 2022–23 ൽ നിക്ഷേപങ്ങൾക്ക് ഈ നിരക്ക് പ്രാബല്യത്തിലാകും. നിലവിലുള്ള 8.10 % നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ഇക്കുറി 8.25% പലിശ പരിഗണിച്ചെങ്കിലും സഞ്ചിത നിധിയിൽ 438.34 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് ഇപിഎഫ്ഒ അധികൃതർ പറയുന്നു. 

ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ നൽകുന്നതിനുള്ള സുപ്രീംകോടതി വിധി പൂർണമായി നടപ്പാക്കുമെന്നു കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദർ യാദവ് യോഗത്തിൽ ഉറപ്പു നൽകി. അദാനി ഗ്രൂപ്പ് കമ്പനികളിലുള്ള ഓഹരിനിക്ഷേപം ഇപിഎഫ്ഒ തുടരും. നിക്ഷേപം നേരിട്ടല്ല, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണെന്നാണ് അധികൃതരുടെ ന്യായീകരണം. 2022 മാർച്ച് വരെ 1.57 ലക്ഷം കോടി രൂപയും ഈ വർഷം ഇതുവരെ 8000 കോടി രൂപയുമാണ് നിക്ഷേപിച്ചത്. 

English Summary:EPFO fixes 8.15% interest rate on employees provident fund for 2022-23

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com