ADVERTISEMENT

മുംബൈ∙ വാഹനാപകടത്തിൽ മരിച്ചയാളുടെ ഭാര്യ പുനർവിവാഹം ചെയ്തതിന്റെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് അവകാശമില്ലെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. മോട്ടർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ (എംഎസിടി) ഉത്തരവ് ചോദ്യം ചെയ്‌ത് ഇഫ്‌കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി നൽകിയ ഹർജി തള്ളി. 

ഭാര്യ ആജീവനാന്തം അല്ലെങ്കിൽ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ പുനർവിവാഹിതയാകരുതെന്ന് അനുശാസിക്കാൻ പറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2010ൽ ഭർത്താവ് മരിക്കുമ്പോൾ യുവതിക്കു 19 വയസ്സേ ഉണ്ടായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടി.

English Summary : Compensation should be given even after remarriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com