എയർഹോസ്റ്റസിനോട് അപമര്യാദ; സ്വീഡൻ പൗരന് ജാമ്യം

Indigo Flight | Representational Image (Photo by PASCAL PAVANI / AFP)
പ്രതീകാത്മക ചിത്രം (Photo by PASCAL PAVANI / AFP)
SHARE

മുംബൈ∙ ഇൻഡിഗോയുടെ ബാങ്കോക്ക്-മുംബൈ വിമാനത്തിൽ മദ്യലഹരിയിൽ എയർ ഹോസ്റ്റസിനെ അപമാനിച്ച കേസിൽ അറസ്റ്റിലായ സ്വീഡൻ പൗരൻ എറിക് ഹരാൾഡ് ജോനാസിന് (62) കോടതി ജാമ്യം അനുവദിച്ചു. ഇന്നലെ അറസ്റ്റിനു പിന്നാലെയാണു കോടതിയിൽ ഹാജരാക്കിയത്. ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് എയർഹോസ്റ്റസിന്റെ കയ്യിൽ കയറി പിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു. മറ്റു ജീവനക്കാരും യാത്രക്കാരും ഇടപെട്ടാണു കൈ വിടുവിച്ചത്. വിമാനത്താവളത്തിലെ മോശം പെരുമാറ്റത്തിന് ഇക്കൊല്ലം മുംബൈയിൽ റജിസ്റ്റർ ചെയ്ത എട്ടാമത്തെ കേസാണിത്. 

English Summary: Swedish national arrested in Mumbai for allegedly molesting IndiGo staff

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA