‘ജാക്ക് ആൻഡ് ജിൽ’, ഈ ട്രെയിനേത്? കേന്ദ്രമന്ത്രിയുടെ ചോദ്യം; പരാതിപ്രവാഹം
Mail This Article
ന്യൂഡൽഹി ∙ ആഡംബര കോച്ചിന്റെ ചിത്രം സഹിതം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചെയ്ത ട്വീറ്റും അതിലെ കുസൃതിച്ചോദ്യവും കൗതുകമായി. നിർമാണത്തിലിരിക്കുന്ന ഈ ട്രെയിൻ ഏതെന്ന് ഊഹിക്കാമോ? എന്ന ചോദ്യവും ‘ജാക്ക് ആൻഡ് ജിൽ വെന്റ് അപ് ദ് ഹിൽ’ എന്ന ക്ലൂവുമായിരുന്നു ട്വീറ്റിൽ.
ഡാർജിലിങ്, കൽക്ക – ഷിംല, ഊട്ടി പോലുള്ള പൈതൃക മലയോരപാതയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിനിന്റെ എക്സിക്യൂട്ടീവ് ക്ലാസ് കോച്ച് പോലെ 2 നിര സീറ്റുകൾ മാത്രമായതിനാൽ പുതിയ മൗണ്ടൻ ടൂറിസ്റ്റ് ട്രെയിൻ എന്നു പലരും ഉത്തരം പറഞ്ഞു. ഹിമാചലിലേക്കുള്ള വന്ദേഭാരത് എന്നായിരുന്നു ചിലർ കണ്ടെത്തിയ ഉത്തരം.
എന്നാൽ, പിന്നാലെ വന്നത് കടുത്ത വിമർശനവും പരാതികളും. സാധാരണ ട്രെയിനിൽ കാലുകുത്താൻ പോലും ഇടമില്ലാത്ത കംപാർട്മെന്റിലെ ദുരിതത്തിന്റെ ലൈവ് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത യാത്രക്കാർ ആഡംബരമില്ലാത്ത ട്രെയിനുകളുടെ കാര്യത്തിലും മന്ത്രി ഇടപെടണമെന്ന് അഭ്യർഥിച്ചു.
English Summary : Railway Minister Ashwini Vaishnavs tweet become curious