ADVERTISEMENT

ന്യൂഡൽഹി ∙ ലൈംഗികാതിക്രമ പരാതി നൽകിയ വനിതാ ഗുസ്തി താരത്തെ ദേശീയ റെസ്‌ലിങ് ഫെഡറേഷൻ ഓഫിസിലെത്തിച്ചു തെളിവെടുപ്പു നടത്തി. ബിജെപി എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ അശോക റോഡിലെ ഔദ്യോഗിക വസതിയാണു ഫെഡറേഷൻ ഓഫിസായും പ്രവർത്തിച്ചിരുന്നത്. 

ഓഫിസിൽ വച്ചും ബ്രിജ്ഭൂഷൺ ശല്യപ്പെടുത്തിയെന്ന പരാതി ഒരു താരം ഉയർത്തിയിരുന്നു. ഈ സന്ദർശനം പുനരാവിഷ്കരിക്കാനാണ് താരവുമായി അന്വേഷണ സംഘമെത്തിയത്. ഇന്നലെ ഉച്ചയോടെ ഓഫിസിലെത്തിയ സംഘം അര മണിക്കൂറോളം സ്ഥലത്തു ചിലവഴിച്ചു. 

അതേസമയം, ജന്തർ മന്തറിൽ സമരം നടത്തിയ ഗുസ്തി താരങ്ങൾ വിദ്വേഷപ്രസംഗം നടത്തിയെന്നു കാട്ടി കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നു ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചു. ബ്രിജ്ഭൂഷണിനെതിരെ തെറ്റായ ആരോപണമുയർത്തിയ താരങ്ങൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ടിനു മുന്നിൽ ഡൽഹി പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, വനിതാ താരങ്ങളോടു ബ്രിജ് ഭൂഷൺ മോശമായി പെരുമാറുന്നതു 2013 മുതൽ പല തവണ കണ്ടിട്ടുണ്ടെന്നു രാജ്യാന്തര റഫറി ജാഗ്ബീർ സി‌‌‌‌‌‌‌‌‌‌‌‌‌ങ് വെളിപ്പെടുത്തി. 

പിതാവിന്റെ വെളിപ്പെടുത്തൽ ബാധിക്കില്ല

ഒരു പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ആ കേസ് സർക്കാരിന്റേതാണെന്നും പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ കേസിനെ ബാധിക്കില്ലെന്നും വിലയിരുത്തൽ. ബ്രിജ് ഭൂഷണിനെതിരെ നൽകിയതു വ്യാജ പരാതിയാണെന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

English Summary: Sexual abuse case: evidence collection in Wrestling Federation of India office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com