ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തിന്റെ അഭിമാനവും അന്തസ്സും കാക്കാൻ വേണ്ടിവന്നാൽ നിയന്ത്രണരേഖ കടക്കാനും ഇന്ത്യ ഒരുക്കമാണെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കാർഗിലിലേക്കു നുഴഞ്ഞുകയറിയവരെ തുരത്തി ഇന്ത്യൻ സൈന്യം നേടിയ വിജയത്തിന്റെ 24–ാം വാർഷികാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്കിലെ ദ്രാസ് സെക്ടറിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സേനാമേധാവിമാരും പങ്കെടുത്തു.

രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ കാർഗിൽ യോദ്ധാക്കൾക്ക് ആദരമർപ്പിച്ചു. തലമുറകൾക്കു പ്രചോദനം നൽകുന്നതാണു കാർഗിൽ യുദ്ധവീരന്മാരുടെ പോരാട്ടമെന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഇന്ത്യൻ സൈനികർ എക്കാലവും പ്രചോദനമായിരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും സ്മരിച്ചു. കാർഗിൽ വിജയ് ദിവസിന്റെ ഭാഗമായി പാർലമെന്റിന്റെ ഇരുസഭകളിലും വിവിധ സംസ്ഥാനങ്ങളിലും പരിപാടികൾ നടന്നു.

English Summary: If necessary, we will cross the Line of Control: Rajnath Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com