ADVERTISEMENT

ചെന്നൈ ∙ ചന്ദ്രയാൻ 3 വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ‘ഉറങ്ങുന്ന’ ചിത്രം ചന്ദ്രയാൻ 2 ഓർബിറ്റർ ഒപ്പിയെടുത്തു. രണ്ടാം ദൗത്യത്തിലെ ഇതേ ഓർബിറ്റർ തന്നെയാണ് ചന്ദ്രയാൻ മൂന്നിലും വിവരങ്ങൾ കൈമാറാനും ഭൂമിയിലെത്തിക്കാനും ഐഎസ്ആർഒ ഉപയോഗിച്ചത്. ഇതിലെ ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പെർച്ചർ റഡാർ (ഡിഎഫ്എസ്എആർ) ഉപയോഗിച്ച് സെപ്റ്റംബർ ആറിന് എടുത്ത ചിത്രമാണ് ഇന്നലെ പുറത്തുവിട്ടത്.

സൂര്യപ്രകാശം ഇല്ലാതായതോടെ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസെന്ന കൊടുംതണുപ്പിൽ കഴിയുന്ന വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം ലഭിക്കുമ്പോൾ 22ന് ഉണർന്നെഴുന്നേൽക്കുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

English Summary: Chandrayaan 2 took picture of Vikram sleeping on the moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com