ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യയുമായി സംഘർഷമുണ്ടായ 2022ൽ ചൈന അതിർത്തിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ദോക്​ലായിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ട നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവെന്ന് പെന്റഗൺ റിപ്പോർട്ട്. ഭൂഗർഭ സംഭരണ സൗകര്യങ്ങൾ, പാംഗോങ് തടാകത്തിനു കുറുകെ രണ്ടാമത്തെ പാലം, വിവിധോദ്ദേശ്യ വിമാനത്താവളം, ഒന്നിലേറെ ഹെലിപ്പാ‍ഡുകൾ, റോഡുകൾ എന്നിവ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) നിർമിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയുടെ സൈനിക, സുരക്ഷാ മാറ്റങ്ങൾ– 2023 എന്ന ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. 

നിരവധി നയതന്ത്ര, സൈനിക ചർച്ചകൾക്കു ശേഷവും കിഴക്കൻ ലഡാക്കിലെ നിരവധി മേഖലകളിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം തുടരുകയാണ്.  വിവിധ സൈനിക ആയുധങ്ങൾ ഉപയോഗിക്കാൻ പരിശീലനം സിദ്ധിച്ച 4 കംബൈൻഡ് ആംസ് ബ്രിഗേഡുകൾ  (സിഎബി) നിയന്ത്രണരേഖയിലെ പടിഞ്ഞാറൻ സെക്ടറിൽ 2022ൽ വിന്യസിച്ചു. പുറമേ കിഴക്കൻ സെക്ടറിൽ മൂന്നും മധ്യ സെക്ടറിൽ മൂന്നും യൂണിറ്റ് സിഎബിയെ നിയോഗിച്ചു. ഇതിൽ ചിലതു പിൻവലിച്ചെങ്കിലും ഭൂരിഭാഗവും നിയന്ത്രണ രേഖയിൽ തുടരുകയാണ്. ഗൽവാൻ താഴ്​വരയിൽ 2020 ജൂൺ 15ന് നടന്നത് 45 വർഷത്തിനിടെയുള്ള ഭീകരമായ ഏറ്റുമുട്ടലായിരുന്നു. ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തെ ഇതു മോശമായി ബാധിച്ചു. 

Workers put up the Indian flag (L) alongside the Chinese flag on Tiananmen Square in Beijing, 22 June 2003, ahead of Indian Prime Minister Atal Behari Vajpayee's arrival. Vajpayee's visit is the first to China by an Indian premier in a decade, as the two Asian giants which account for a third of the world's population, have had unsteady relations since a bloody 1962 border war, while fifteen rounds of talks since the 1980s have failed to resolve their boundary disputes.     AFP PHOTO (Photo by AFP)

ചൈന അന്നു വിന്യസിച്ച സേന ഇപ്പോഴും തുടരുകയാണ്– റിപ്പോർട്ട് പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയെ തുടർന്നു നാമമാത്രമായ പുരോഗതി മാത്രമാണ് ഉണ്ടായത്. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതു വരെ ചൈനയുമായുള്ള ബന്ധം പഴയതുപോലെ ആവില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ചൈനയ്ക്ക് 500 പ്രവർത്തനക്ഷമമായ ആണവായുധങ്ങളുണ്ടെന്നും 2030 ആകുമ്പോൾ അത് ഇരട്ടിയാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 

China-village-in-Arunachal-Pradesh

2020 മേയിൽ ആണ് അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാംഗോങ് ട്സോ, ഗൽവാൻ (ലഡാക്ക്) എന്നിവിടങ്ങളിൽ ഇരു സൈന്യവും തമ്മിൽ അടിപിടിയും കല്ലേറുമുണ്ടായി. ജൂണിൽ ഗൽവാനിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു.

ലഡാക്കിൽ പാംഗോങ് നദിയോടു ചേർന്നുള്ള ഇന്ത്യയുടെ സൈനിക ക്യാംപ്. (2019 ഓഗസ്റ്റിലെ ചിത്രം) (Image Credit - TG23 / Shutterstock)
ലഡാക്കിൽ പാംഗോങ് നദിയോടു ചേർന്നുള്ള ഇന്ത്യയുടെ സൈനിക ക്യാംപ്. (2019 ഓഗസ്റ്റിലെ ചിത്രം) (Image Credit - TG23 / Shutterstock)

അരുണാചൽ അതിർത്തിക്കു സമീപം ചൈന 3 ഗ്രാമങ്ങൾ നിർമിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അതിർത്തി മേഖലകളിൽ പൗരന്മാരെ താമസിപ്പിച്ച് സ്വാധീനം കൂട്ടുന്നതിനുള്ള ശ്രമങ്ങളാണ് ചൈന നടത്തിവരുന്നത്.

india-china-border-2
English Summary:

Pentagon says China has not withdrawn troops from Indian border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com