ഇറക്കുമതി മരുന്നുകളെ ആശ്രയിക്കേണ്ട; കുറഞ്ഞ വിലയിൽ തദ്ദേശീയ മരുന്ന് അടുത്ത വർഷം മുതൽ
Mail This Article
ന്യൂഡൽഹി ∙ വൻവില വരുന്ന ഇറക്കുമതി മരുന്നുകൾക്കു പകരം അപൂർവ രോഗങ്ങൾക്കു ചെലവു കുറഞ്ഞ തദ്ദേശീയ മരുന്നുകൾ അടുത്ത വർഷത്തോടെ വിപണിയിലെത്തും.
തൈറോസിനിമിയ ടൈപ്പ് 1 രോഗത്തിന് അടുത്ത വർഷം ഏപ്രിലിൽ ചെലവു കുറഞ്ഞ മരുന്നു ലഭ്യമാകും. സ്വീഡനിൽനിന്ന് ഇറക്കുമതി ചെയ്തിരുന്ന മരുന്നിന് പ്രതിവർഷം 2.2 കോടി രൂപ മുതൽ 6.5 കോടി വരെയായിരുന്നു ചെലവ്. നേരത്തേ 2 തദ്ദേശീയ മരുന്നുകൾ വികസിപ്പിച്ചതോടെ ചെലവു 2.3–7 ലക്ഷം വരെയായി താഴ്ന്നു. ഇതു കുറയ്ക്കുന്ന മരുന്നാകും അടുത്ത ഏപ്രിലിൽ വിപണിയിലെത്തുക.
ഗൗഷേഴ്സ് രോഗത്തിന് ഈ വർഷം തന്നെ പുതിയൊരു തദ്ദേശീയ മരുന്നു വരും. വിൽസൺസ് രോഗത്തിന് അടുത്ത വർഷത്തിനുള്ളിൽ 2 മരുന്നുകളും ലഭ്യമാകും. ഡ്രവേറ്റ്/ലെനോക്സ് ഗസ്തൗ സിൻഡ്രോം രോഗത്തിനും അടുത്ത വർഷം തദ്ദേശീയ മരുന്നിറങ്ങും. സിസ്റ്റിക് ഫൈബ്രോസിസിന്റെ കാര്യത്തിലും ഇന്ത്യൻ കമ്പനികൾ മുൻകയ്യെടുക്കുന്നു.
തുടക്കത്തിൽ 13 രോഗങ്ങൾക്കുള്ള മരുന്ന് ഈ രീതിയിൽ ലഭ്യമാക്കും. ഫലപ്രാപ്തിയുള്ള മരുന്നുകൾ താങ്ങാവുന്ന ചെലവിൽ ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
സർക്കാർ മുൻഗണന നിശ്ചയിച്ച അപൂർവരോഗങ്ങളും പ്രതിവർഷ ചികിത്സാ ചെലവും:
മരുന്നു നൽകിയുള്ള ചികിത്സ
തൈറോസിനിമിയ ടൈപ്പ് 1: 2.2 –6.5 കോടി രൂപ
ഗൗഷേഴ്സ്: 1.8 –3.6 കോടി രൂപ
വിൽസൺസ് : 2.1–1.8 കോടി
ഡ്രവേറ്റ്/ലെനോക്സ് ഗസ്തൗ സിൻഡ്രോം: 6–20 ലക്ഷം
ഫെനോകീറ്റോനീറിയ(പികെയു) : 10 ലക്ഷം–1.3 കോടി രൂപ
ഹൈപ്പർഅമോനീമിയ : 12–30 ലക്ഷം രൂപ
ജീൻ തെറപ്പി ആവശ്യമായവ
സ്പൈനൽ മസ്കുലർ ഡിസ്ട്രോഫി : 16 കോടി രൂപ, ഒറ്റത്തവണ
ഡുഷീൻ മസ്കുലാർ ഡിസ്ട്രോഫി: 3.2 കോടി രൂപ
എകോട്രോപ്ലാസിയ : 2.5 കോടി
എൻസൈം തെറപ്പി ആവശ്യമായവ
മ്യൂകോപോളിസാക്കിറോഡൈസിസ്: 60 ലക്ഷം മുതൽ 4 കോടി
നീമാൻ പിക് ഡിസീസ്–6.5 കോടി രൂപ
ഇന്ത്യയിൽ 8.4–10 കോടി
ഇന്ത്യയിൽ 8.4.10 കോടി വരെ അപൂർവരോഗ കേസുകൾ ഉണ്ടാകാമെന്നാണു വിലയിരുത്തൽ. 1000 പേരിൽ ഒന്നോ അതിൽ താഴെയോ ആളുകൾക്കു മാത്രം കാണുന്ന രോഗങ്ങളെയാണ് അപൂർവരോഗമെന്നു ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഇതിൽ 80% ജനിതകമായ ആരോഗ്യപ്രശ്നങ്ങളായിരിക്കും.