ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ വിവിധ ജില്ലകളിൽ കാലംതെറ്റി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേറ്റ് ഞായറാഴ്ച മാത്രം 20 പേർ മരിച്ചു. വടക്കുകിഴക്കൻ അറബിക്കടലിലെ വായു മർദ വ്യതിയാനം മൂലം ഞായറാഴ്ചയാണ് സംസ്ഥാനത്തു പൊടുന്നനെ മഴ തുടങ്ങിയത്. മിക്ക പ്രദേശങ്ങളിലും മഴ പെയ്തു. ദാഹോദ്, സൂറത്ത്, സുരേന്ദ്രനഗർ, ഖെയ്ദ, താപി, ഭറൂച്, അംറേലി എന്നീ ജില്ലകളിൽ കനത്ത മഴ ലഭിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചനം രേഖപ്പെടുത്തി.ഇതേസമയം, മധ്യപ്രദേശിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികൾ ഉൾപ്പെടെ 4 പേർ മിന്നലേറ്റു മരിച്ചു. ധർ ജില്ലയിലെ ഉമർബൻ ഗ്രാമത്തിൽ ഞായറാഴ്ച വൈകിട്ടു വീട്ടിലേക്കു മടങ്ങുകയായിരുന്ന മുകേഷ്, ചംപ എന്നിവരാണ് ദുരന്തത്തിനിരയായത്. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇവരുടെ 10 വയസ്സുള്ള മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

English Summary:

Lightning: Twenty death in one day in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com