ADVERTISEMENT

ചെന്നൈ ∙ കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രം പങ്കുവച്ച് സനാതന പാരമ്പര്യമുള്ള സന്യാസിയെന്ന് വിശേഷിപ്പിച്ച തമിഴ്നാട് ഗവർണർ ആർ.എൻ.രവിയെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രൂക്ഷമായി വിമർശിച്ചു. ആദരണീയനായ കവിയും മഹാനായ തത്ത്വചിന്തകനും ഭാരതീയ സനാതന പാരമ്പര്യത്തിലെ ഏറ്റവും തിളക്കമുള്ള സന്യാസിയുമായ തിരുവള്ളുവർ എന്ന ഗവർണറുടെ വിശേഷണമാണ് വിവാദമായത്. കാവി ധരിച്ച കവിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും പുറത്തുവിട്ടിരുന്നു. എന്നാൽ, തിരുവള്ളുവരെ അപകീർത്തിപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് സ്റ്റാലിൻ പറഞ്ഞു. തിരുക്കുറലിനെക്കുറിച്ചും തിരുവള്ളുവരെക്കുറിച്ചും ഗവർണർക്ക് അടിസ്ഥാന ധാരണയില്ലെന്ന് കനിമൊഴി എംപിയും അഭിപ്രായപ്പെട്ടു.

English Summary:

Chief Minister MK Stalin severely criticized Tamil Nadu Governor RN Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com