ADVERTISEMENT

ന്യൂഡൽഹി ∙ സ്പൈസ് ജെറ്റ് വിമാനത്തിലെ ടോയ്‌ലെറ്റിൽ യാത്രക്കാരൻ ഒരുമണിക്കൂറോളം കുടുങ്ങി. വാതിൽ തുറക്കുവാൻ കഴിയാതെ വന്നതാണ് കാരണം. ചൊവ്വാഴ്ച മുംബൈയിൽ നിന്നു ബെംഗളൂരുവിലേക്കു പോയ വിമാനത്തിലാണ് സംഭവം. വാതിൽ തുറക്കാൻ പലതവണ ശ്രമിച്ചിട്ടും കഴിയാതെ വിഷമിച്ച യാത്രക്കാരനെ വിമാന ജീവനക്കാർ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ഒടുവിൽ വാതിലിനിടയിലൂടെ ഒരു കുറിപ്പ് കൈമാറി– ‘ഭയപ്പെടേണ്ട. വിമാനം ഉടൻ ലാൻഡ് ചെയ്യും. ടോയ്‌ലെറ്റ് സീറ്റിന്റെ മൂടി അടച്ച് അതിനുമുകളിൽ സുരക്ഷിതനായി ഇരിക്കുക’. വിമാനം ബെംഗളൂരുവിൽ ലാൻഡ് ചെയ്ത ഉടൻ എൻജിനീയർമാർ വിമാനത്തിലെത്തി വാതിൽ തുറന്നു. യാത്രക്കാരനു പ്രാഥമിക ചികിത്സ നൽകി.

അദ്ദേഹത്തോടു മാപ്പുപറഞ്ഞ സ്പൈസ് ജെറ്റ്, ടിക്കറ്റിന്റെ മുഴുവൻ പണവും തിരികെ നൽകുമെന്ന് അറിയിച്ചു. സംഭവം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷിക്കും. 

English Summary:

Passenger gets stuck in aircraft lavatory mid-air for one hour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com