ADVERTISEMENT

ചെന്നൈ ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 230 ദിവസത്തിലധികം ജയിലിൽ കിടന്നിട്ടും സെന്തിൽ ബാലാജി മന്ത്രിയായി തുടരുന്നതിന്റെ ഔചിത്യം മദ്രാസ് ഹൈക്കോടതി  ചോദ്യം ചെയ്തു. 48 മണിക്കൂറിലധികം തടവിൽ കഴിഞ്ഞാൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനെ പോലും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി കണക്കാക്കുമ്പോൾ, ഇത്രയും കാലം തടവിൽ കഴിഞ്ഞ വ്യക്തിയെ മന്ത്രിസഭയിൽ തുടരാൻ എങ്ങനെ അനുവദിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.

സർക്കാർ ജീവനക്കാരന്റെ കാര്യത്തിലുള്ള കാർക്കശ്യം ജയിലിനുള്ളിൽ വകുപ്പില്ലാത്ത മന്ത്രിയായി തുടരുന്ന വ്യക്തിയോട് കാണിക്കാതിരിക്കുന്നത് എന്തു തരത്തിലുള്ള സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നതെന്നും ചോദിച്ചു. കേസിൽ ജാമ്യം തേടിയുള്ള സെന്തിലിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ രൂക്ഷ പരാമർശങ്ങൾ. അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം നിഷേധിക്കാനാവില്ലെന്ന വാദത്തിൽ ഇ.ഡിയുടെ മറുപടി തേടിയ കോടതി കേസ് ഫെബ്രുവരി 14ലേക്കു മാറ്റി.

English Summary:

Madras High Court asks why V.Senthil Balaji is still minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com