ADVERTISEMENT

ന്യൂഡൽഹി ∙ രണ്ടിലേറെ കുട്ടികളുള്ളവർക്ക് പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാനാകില്ലെന്ന രാജസ്ഥാൻ സർക്കാരിന്റെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുകയാണു വ്യവസ്ഥയ്ക്കു പിന്നിലെ ലക്ഷ്യമെന്നതിനാൽ ഇതിനെ നിയമവിരുദ്ധമോ ഭരണഘടനാലംഘനമോ ആയി കാണാനാകില്ലെന്ന് ജഡ്ജിമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, കെ.വി.വിശ്വനാഥ് എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.

2002 ജൂൺ ഒന്നിനോ ശേഷമോ രണ്ടിലേറെ കുട്ടികളുള്ളവർ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യരല്ലെന്ന വ്യവസ്ഥ ചോദ്യംചെയ്ത് വിമുക്തഭടൻ റാംജിലാൽ ജാട്ട് നൽകിയ ഹർജിയാണു സുപ്രീം കോടതി പരിഗണിച്ചത്. രാജസ്ഥാൻ പൊലീസ് സബോർഡിനേറ്റർ സർവീസ് ചട്ടത്തിലെ 24(4) ആയിരുന്നു വിവാദവ്യവസ്ഥ. 3 കുട്ടികളുള്ള റാംജിലാലിന്റെ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിന്റെ നയതീരുമാനമായതിനാൽ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇതു ശരിവച്ച സുപ്രീം കോടതി ഹർജി തള്ളി.

English Summary:

Two-child norm for govt jobs in Rajasthan gets Supreme Court nod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com