ADVERTISEMENT

ന്യൂഡൽഹി ∙ ട്യൂഷൻ അധ്യാപികയുടെ വീട്ടിൽ 4 വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ വ്യാപക പ്രതിഷേധം. അധ്യാപികയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപിക പുറത്തേക്കുപോയപ്പോഴാണ് സഹോദരൻ കുട്ടിയെ പീഡിപ്പിച്ചത്. ട്യൂഷനു ശേഷം വീട്ടിലെത്തി നിർത്താതെ കരഞ്ഞ കുട്ടി തന്നെയാണ് സംഭവം വീട്ടുകാരെ അറിയിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷം കുട്ടിയെ വിദഗ്ധ പരിശോധനയ്ക്കായി എയിംസിലേക്കു മാറ്റി.

കൗൺസലിങ് നൽകിയെന്നും മാതാപിതാക്കൾക്കൊപ്പം സുരക്ഷിതയാണെന്നും അധികൃതർ അറിയിച്ചു. അധ്യാപികയുടെ ചില കുടുംബാംഗങ്ങളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പീഡന വിവരം പുറത്തറിഞ്ഞതോടെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും അധ്യാപികയുടെ വീടിനു മുന്നിൽ പ്രതിഷേധിച്ചു. പരിസരത്തു നിർത്തിയിട്ടിരുന്ന കാറുകളും ബൈക്കുകളും തകർത്തു. പൊലീസ് എത്തിയാണ് പ്രതിഷേധം നിയന്ത്രിച്ചത്.

English Summary:

Rape again in Delhi: four year old girl in hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com