ADVERTISEMENT

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാൾ വിഷയത്തിൽ ഇന്ത്യ–യുഎസ് വാക്പോര്. കേജ്‌രിവാളിന്റെ കേസിൽ സുതാര്യമായ നടപടി ഉറപ്പാക്കണമെന്നു യുഎസ് ആവർത്തിച്ചതിനു പിന്നാലെയാണു വിമർശനവുമായി വിദേശകാര്യ മന്ത്രാലയം വീണ്ടും രംഗത്തെത്തിയത്. ആഭ്യന്തരകാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു. 

അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നടത്തിയ പ്രതികരണത്തിൽ നേരത്തെ വിദേശകാര്യമന്ത്രാലയം പ്രതിഷേധിച്ചിരുന്നു. യുഎസിന്റെ ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബെർബെനയെ വിളിച്ചുവരുത്തി ഇക്കാര്യം അറിയിക്കുകയും ചെയ്തു.

പിന്നീടും സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പഴയപടി പ്രതികരിച്ചതോടെയാണു കേന്ദ്രം വീണ്ടും രംഗത്തെത്തിയത്. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച വിഷയത്തിലും യുഎസ് പ്രതികരിച്ചിരുന്നു. യുഎസ് നിലപാട് അനുചിതമാണെന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

English Summary:

Kejriwal: US wants transparency; India says no need to interfere

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com