ADVERTISEMENT

ചെന്നൈ ∙ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ, രാജീവ് ഗാന്ധി വധക്കേസിലെ 3 പ്രതികളെ സ്വദേശമായ ശ്രീലങ്കയിലേക്കു തിരിച്ചയച്ചു. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരാണു മടങ്ങിയത്. ലങ്കയിലേക്കു മടങ്ങാൻ ഏറെ ആഗ്രഹിച്ച മറ്റൊരു പ്രതിയായ ശാന്തൻ കഴിഞ്ഞ ഫെബ്രുവരിയിൽ കരൾ രോഗത്തെ തുടർന്ന് മരിച്ചിരുന്നു. എ.ജി.പേരറിവാളനെ വിട്ടയച്ചതിനു പിന്നാലെ, രണ്ടു വർഷം മുൻപു ജയിൽമോചിതരായെങ്കിലും ശ്രീലങ്കൻ സ്വദേശികളായതിനാൽ വിദേശ കുറ്റവാളികൾക്കുള്ള തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിൽ കഴിയുകയായിരുന്നു. കഴിഞ്ഞമാസം ശ്രീലങ്ക പാസ്‌പോർട്ട് അനുവദിച്ചതിനു പിന്നാലെ കേന്ദ്രവും യാത്രയ്ക്ക് അനുമതി നൽകിയതോടെ മൂവരും ഇന്നലെ കൊളംബോയ്ക്ക് തിരിച്ചു. രാജീവ് ഗാന്ധി വധം നടന്ന് 33–ാം വർഷമാണു മടക്കം. 

English Summary:

Rajiv Gandhi murder case three accused return to Lanka after 33 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com