ഖേദം പ്രകടിപ്പിച്ചെങ്കിലും യു. പ്രതിഭ വിശദീകരണം നൽകേണ്ടിവരും

1248-u-prathibha
SHARE

ആലപ്പുഴ ∙ ഫെയ്സ്ബുക് കുറിപ്പിൽ പാർട്ടിയെ വിമർശിച്ച യു.പ്രതിഭ എംഎൽഎ പിന്നാലെ ഫെയ്സ്ബുക്കിൽ തന്നെ ഖേദം പ്രകടിപ്പിച്ചെങ്കിലും സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ട വിശദീകരണം നൽകേണ്ടിവരും. അതു പാർട്ടിയിൽ ചർച്ച ചെയ്യും.

പാര്‍ട്ടിയെ വിമർശിക്കുന്ന പരാമർശങ്ങൾ പ്രത്യേക മാനസികാവസ്ഥയിൽ നടത്തിയതാണെന്നും ഖേദിക്കുന്നെന്നും പ്രതിഭ കഴിഞ്ഞ ദിവസം കുറിച്ചിരുന്നു. കുറച്ചു നാളത്തേക്ക് സമൂഹ മാധ്യമങ്ങളിൽനിന്നു വിട്ടുനിൽക്കുകയാണെന്നും പറഞ്ഞു.

ഇതിനു മുൻപുതന്നെ എംഎൽഎയോടു പാർട്ടി ജില്ലാ നേതൃത്വം വിശദീകരണം തേടിയിരുന്നു. കായംകുളം ഏരിയ കമ്മിറ്റി എംഎൽഎയുടെ വിമർശനങ്ങളെ ഖണ്ഡിച്ച് ജില്ലാ നേതൃത്വത്തിനു റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. 

English Summary: U Prathibha social media post controversy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS