ADVERTISEMENT

കണ്ണൂർ ∙ സർവകലാശാലയിൽ മലയാളം വകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയ വർഗീസിന്റെ നിയമനം നീളുന്നു. ഇന്റർവ്യൂവിൽ ഒന്നാം റാങ്ക് നേടിയ പ്രിയയ്ക്കു നിയമനം നൽകാൻ ജൂൺ 27ന്  സിൻഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നു.  എന്നാൽ, ഒന്നര മാസമായിട്ടും നിയമന ഉത്തരവ് അയച്ചിട്ടില്ല.  നവംബർ 18നു വിസിയുടെ അധ്യക്ഷതയിലുള്ള സിലക്‌ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കിയതാണ്. 

വിവാദങ്ങളെ തുടർന്ന് സർവകലാശാല നിയമോപദേശം തേടി. ഒടുവിൽ, 8 മാസത്തിനു ശേഷമാണു നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചത്. നിയമനത്തിനെതിരെ ആരെങ്കിലും കോടതിയിൽ പോകുന്നുണ്ടോയെന്നു കാത്തിരിക്കുകയാണു സർവകലാശാലയെന്നാണു വിവരം. സിൻഡിക്കറ്റ് അംഗീകരിച്ച ശേഷം എത്ര ദിവസത്തിനകം നിയമന ഉത്തരവ് അയയ്ക്കണമെന്നു നിബന്ധനയില്ല. എന്നാൽ, ഉത്തരവു ലഭിച്ച് 45 ദിവസത്തിനകം ജോലിയിൽ ചേർന്നിരിക്കണം.

English Summary: Priya Varghese appointment in kannur university

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com