ADVERTISEMENT

കണ്ണൂർ ∙ സെൻട്രൽ ജയിലിൽ ലഹരിമരുന്നു വിൽപന രണ്ടാം ബ്ലോക്ക് കേന്ദ്രീകരിച്ച്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെയും പെരിയ ഇരട്ടക്കൊലപാതക കേസിലെയും പ്രതികളും ലഹരിമരുന്നു കേസുകളിലെ പ്രതികളുമാണു രണ്ടാം ബ്ലോക്കിലുള്ളത്. 

കഞ്ചാവും മദ്യവും ബീഡിയുമടക്കമുള്ള സാധനങ്ങളുടെ വിൽപനയാണു രണ്ടാം ബ്ലോക്ക് കേന്ദ്രീകരിച്ചു നടക്കുന്നത്. ബ്ലോക്കിന്റെ നിയന്ത്രണം ജയിലധികൃതർക്കു പൂർണമായി നഷ്ടപ്പെട്ട നിലയിലാണെന്നതിനാൽ, ഇവിടെ തീരെ പരിശോധനയുണ്ടാകാറില്ല.

സെൻട്രൽ ജയിലിലെ അടുക്കളയും സിപിഎം തടവുകാരുടെ പൂർണ നിയന്ത്രണത്തിലാണ്. സിപിഎം അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥരെ അടുക്കളയുടെ ഭാഗത്തേക്കു പ്രവേശിപ്പിക്കാറില്ല. ഡ്യൂട്ടി ഷെഡ്യൂൾ ഉദ്യോഗസ്ഥരേക്കാൾ മുൻപു തടവുകാർക്കാണു ലഭിക്കുന്നതെന്നും വിവരമുണ്ട്.

രണ്ടാം ബ്ലോക്ക് കേന്ദ്രീകരിച്ച് ‘ബാർട്ടർ’ സമ്പ്രദായത്തിലൂടെ ലഹരിവസ്തുക്കളുടെ വിൽപന നടക്കുന്നുണ്ട്. ജയിലിലെ ‘ഫ്രീഡം ഫുഡ് അടുക്കള’യിൽ നിന്നു പണം കൊടുത്തു വാങ്ങുന്ന ബിരിയാണിയാണു ലഹരിവസ്തുക്കൾക്കു പകരമായി രണ്ടാം ബ്ലോക്കിലെ ചില തടവുകാർക്കു മറ്റു തടവുകാർ നൽകേണ്ടത്. തടവുകാരുടെ കൂലിയിൽ നിന്ന് ബിരിയാണിയുടെ വില ഈടാക്കും. ലഹരിവസ്തുക്കളുടെ വില തടവുകാരുടെ ബന്ധുക്കളുടെയും ചില താൽക്കാലിക ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറുന്നതായും വിവരമുണ്ട്. 

English Summary: Drug sale in Kannur Central Prison 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com