ഷാഫിയുടെ കത്തിന്റെ ചിത്രവുമായി സിപിഎം

shafi-parambil
ഷാഫി പറമ്പിൽ
SHARE

തിരുവനന്തപുരം ∙ കത്ത് വിവാദം കത്തിനിൽക്കുന്ന കോർപറേഷൻ ഓ‍ഫിസിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ‍യുടെ ശുപാർശ കത്തിന്റെ ഫോട്ടോ പതിച്ച് സിപിഎം.  

 ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, 2011ൽ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് ഒരു വ്യക്തിയെ നിയമിക്കണമെന്ന് അഭ്യർഥിച്ച് ഷാഫി സ്വന്തം കൈപ്പടയിൽ എഴുതിയ ശുപാർശ കത്താണ് രണ്ടു ഫ്ലെക്സ് ബോർഡു‍കളിലായി  പ്രദർശിപ്പിച്ചത്.   എന്നാൽ ഇതു രാഷ്ട്രീയ നിയമനമാണെന്നു ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ സിപിഎം നടപടിയെ ചെറുത്തു. 

എന്നാണ് പാർട്ടി നോമിനിയെ‍ അല്ലാതെ  അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറായി വച്ചതെന്നും കോർപറേഷനു മുന്നിൽ യൂത്ത് കോൺഗ്രസ് സമരം ഉദ്ഘാടനത്തിനെത്തിയ  ഷാഫി‍ മറുചോദ്യം ഉയർത്തി.

English Summary: Job recommendation letters by Congress and UDF leaders emerge

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.