ഷാരിഖിനെ എൻഐഎ കൊച്ചിയിൽ ചോദ്യംചെയ്യും

HIGHLIGHTS
  • ചോദ്യംചെയ്യൽ വൈകിപ്പിക്കുന്നത് ഷാരിഖിന്റെ പരുക്ക്
shariq-mangaluru-blast-22
മുഹമ്മദ് ഷാരിഖ് (ഇടത്), സ്ഫോടന സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യം (വലത്)
SHARE

കൊച്ചി ∙ മംഗളൂരു സ്ഫോടനത്തിൽ പരുക്കേറ്റ ഷാരിഖിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കൊച്ചിയിലെത്തിച്ചു ചോദ്യം ചെയ്യും. എൻഐഎ കൊച്ചി യൂണിറ്റ് കണ്ടെത്തിയ നിർണായകമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഷാരിഖിനെ കൊച്ചിയിലെത്തിക്കുന്നത്. സ്ഫോടനത്തിൽ ഷാരിഖിനു പരുക്കേറ്റതാണു ചോദ്യംചെയ്യൽ വൈകിപ്പിക്കുന്നത്. മെഡിക്കൽ ബോർഡ് രൂപീകരിച്ചു ഷാരിഖിന്റ ആരോഗ്യനില വിലയിരുത്തിയ ശേഷം എൻഐഎ വിശദമായി ചോദ്യം ചെയ്യും.

സ്ഫോടനത്തിനു മുന്നോടിയായി കൊച്ചിയിൽ പല തവണ തങ്ങിയ ഷാരിഖിന്റെ നീക്കങ്ങൾ കണ്ടെത്താൻ എൻഐഎയുടെ സൈബർ കുറ്റാന്വേഷണ വിഭാഗം നേരത്തെ കൊച്ചിയിലെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഷാരിഖിനു കൊച്ചിയിൽ നിന്നു സാമ്പത്തിക സഹായം ലഭിച്ചതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

English Summary : Shariq will be interrogated by NIA in Kochi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS