ഇഡി കണ്ടെത്തിയ സ്വർണം: സ്വപ്നയ്ക്കും മറ്റും പങ്കുണ്ടോ എന്ന് അന്വേഷണം

swapna-suresh-5
സ്വപ്ന സുരേഷ്
SHARE

കൊച്ചി ∙ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 5.058 കിലോഗ്രാം സ്വർണത്തിൽ നയതന്ത്രപാഴ്സൽ കള്ളക്കടത്തിലൂടെ കൊണ്ടുവന്ന സ്വർണമുണ്ടോ എന്ന് അന്വേഷണം ആരംഭിച്ചു. ഇതു വ്യക്തമായാൽ കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്.സരിത്ത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർക്കെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്യും.

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ മലപ്പുറം സ്വദേശി അബൂബക്കർ പഴേടത്തിന്റെ കുറ്റസമ്മതമൊഴി ഇഡി രേഖപ്പെടുത്തി. ഇതനുസരിച്ചു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയ 30.25 കിലോഗ്രാം സ്വർണത്തിൽ 3 കിലോഗ്രാം സ്വർണം തനിക്കുവേണ്ടി കടത്തിയതാണെന്ന് അബൂബക്കർ നേരത്തെ മൊഴി നൽകിയിരുന്നു. 

ഇന്നലെ അബൂബക്കറിന്റെ താമസ സ്ഥലത്തും ബിസിനസ് പങ്കാളിത്തമുള്ള സ്വർണവ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി കണ്ടെത്തിയ 5 കിലോഗ്രാം സ്വർണവും നയതന്ത്ര പാഴ്സൽ വഴി കടത്തിക്കൊണ്ടു വന്നതാണെന്ന മൊഴി ഇഡിക്കു ലഭിച്ചിട്ടുണ്ട്. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു പിടിക്കപ്പെടും മുൻപു 6 കിലോഗ്രാം സ്വർണം തനിക്കു വേണ്ടി സന്ദീപ് നായരും കൂട്ടാളികളും പുറത്തു കടത്തി തന്നതായും അബൂബക്കർ മൊഴി നൽകി.

English Summary: Investigation regarding gold seized by enforcement directorate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS