പങ്കാളിത്ത പെൻഷൻ: തീരുമാനമെടുത്തില്ലെന്ന് മന്ത്രി ബാലഗോപാൽ

Pension
SHARE

തിരുവനന്തപുരം ∙ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പഠന റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. രാജസ്ഥാൻ അടക്കം ചില സംസ്ഥാനങ്ങൾ പിൻവലിച്ചെങ്കിലും പെൻഷൻ ഫണ്ടിലേക്ക് അടച്ച തുക തിരികെ ലഭിക്കുന്നില്ല. പിൻവലിച്ച സംസ്ഥാനങ്ങൾ ഇത്തരം പ്രതിസന്ധി നേരിടുകയാണെന്നും മന്ത്രി പറഞ്ഞു. 

എന്താണു പ്രഫഷനൽ ടാക്സ്?  

6 മാസത്തെ ശമ്പള വരുമാനം 12,000 രൂപയിലേറെയുള്ളവരാണ് 6 മാസത്തിലൊരിക്കൽ പ്രഫഷനൽ ടാക്സ് അടയ്ക്കേണ്ടത്. 12,000–17,999ന് 120 രൂപ, 18,000–29,999ന് 180 രൂപ, 30,000 – 44,999ന് 300 രൂപ, 45,000 – 59,999ന് 450 രൂപ, 60,000 – 74,999ന് 600 രൂപ, 75,000 – 99,999ന് 750 രൂപ, 1 ലക്ഷം – 1,24,999ന് 1,000രൂപ, ഒന്നേകാൽ ലക്ഷത്തിനു മേൽ 1,250 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ പിരിക്കുന്നത്. കമ്പനിയോ സ്ഥാപനങ്ങളോ നിയമിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും സ്വന്തമായി പ്രഫഷനൽ ജോലികൾ ചെയ്യുന്നവരിൽ നിന്നുമാണ് ഇത് ഈടാക്കുന്നത്

English Summary : Government did not take decision about Participatory Pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS