ADVERTISEMENT

തൃശൂർ ∙ പ്രവീൺ റാണ മുഖ്യപ്രതിയായ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടുന്നു. സിറ്റി പൊലീസിലെ സി ബ്രാഞ്ചും ഈസ്റ്റ് പൊലീസും ചേർന്ന് അന്വേഷിച്ചു റാണയെ പിടികൂടുകയും തെളിവെടുപ്പു തുടങ്ങുകയും ചെയ്ത ഘട്ടത്തിലാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണച്ചുമതല ഏറ്റെടുക്കുന്നത്. റാണയുമായി അടുത്ത ബന്ധമുള്ള ചില ഉന്നതരിലേക്ക് അന്വേഷണമുന നീളുകയും ഇവരുമായുള്ള ദുരൂഹ സാമ്പത്തിക ഇടപാടുകൾ ചികഞ്ഞെടുക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതെന്നു സൂചനയുണ്ട്. 

150 കോടിയോളം രൂപയുടെ തട്ടിപ്പെന്നു സംശയിക്കുന്ന സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പു കേസിൽ പരാതികൾ പ്രവഹിക്കുകയാണ്. പരാതികളുടെ എണ്ണം നൂറുകടക്കുകയും തട്ടിപ്പിന്റെ വ്യാപ്തി ഏറുകയും ചെയ്തതോടെ കേസ് ക്രൈം ബ്രാഞ്ചിനു വിടാൻ ധാരണയായി എന്നതാണ് ഔദ്യോഗിക വിശദീകരണം. ഇത്തരം കേസുകളിലെ സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും അധികൃതർ പറയുന്നു. 

എന്നാൽ, റാണയുമായി ബന്ധമുണ്ടായിരുന്ന ചില ഉന്നതരിലേക്ക് അന്വേഷണമുന നീണ്ടതാണ് അന്വേഷണ സംഘത്തെ മാറ്റുന്നതിലേക്കു നയിച്ചതെന്നു വിവരമുണ്ട്.

English Summary: Crime Branch to take over Praveen Rana cheating case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com