ലക്ഷദ്വീപ് മുൻ എംപി ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയതും ശിക്ഷയും സസ്പെൻഡ് ചെയ്തു

HIGHLIGHTS
  • ഹൈക്കോടതി നടപടി അപ്പീലിൽ തീർപ്പുണ്ടാകുന്നതു വരെ
  • മുഹമ്മദ് െഫെസൽ ജയിൽമോചിതനായി
mohammed-faizal
ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഇന്നലെ രാത്രി പുറത്തേക്കിറങ്ങിയപ്പോൾ. ചിത്രം: മനോരമ
SHARE

കൊച്ചി ∙ വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി. മുഹമ്മദ് ഫൈസലിനെ വിചാരണക്കോടതി കുറ്റക്കാരനായി കണ്ടെത്തിയതും ശിക്ഷ വിധിച്ചതും ഹൈക്കോടതി സസ്പെൻഡ് ചെയ്തു. മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നൽകിയ അപ്പീലിൽ തീർപ്പുണ്ടാകുന്നതു വരെയാണു നടപടി.

മറ്റു മൂന്നു പ്രതികളുടെ ശിക്ഷയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ കുറ്റക്കാരായി കണ്ടെത്തിയതു സസ്പെൻഡ് ചെയ്തിട്ടില്ല. വിധിയെത്തുടർന്നു മുഹമ്മദ് ഫൈസൽ ജയിൽമോചിതനായി. കണ്ണൂർ സെൻട്രൽ ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രി ഏഴേമുക്കാലോടെയാണ് അദ്ദേഹം പുറത്തിറങ്ങിയത്.

Read aslo: മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ

രണ്ടാംപ്രതിയായ മുഹമ്മദ് ഫൈസലിന്റെ കേസ് അപൂർവവും അസാധാരണവുമായ സാഹചര്യത്തിലുള്ളതാണെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് ഭീമമായ ചെലവിന് വഴിയൊരുക്കുമെന്നും ജയിക്കുന്നയാൾക്ക് ഒന്നര വർഷത്തിൽ താഴെ മാത്രമേ കാലയളവുണ്ടാകൂ എന്നും വിലയിരുത്തി. വിചാരണക്കോടതി സിറ്റിങ് എംപിയെ കുറ്റക്കാരനായി കണ്ടെത്തിയത് അപ്പീൽ കോടതി സസ്പെൻഡ് ചെയ്താൽ അയോഗ്യത ഇല്ലാതാകുമെന്നു കോടതി വ്യക്തമാക്കി. 

മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനായി കണ്ടെത്തിയത് സസ്പെൻഡ് ചെയ്തില്ലെങ്കിൽ പ്രതി മാത്രമല്ല, രാജ്യവും നേരിടേണ്ടത് വലിയ അനന്തരഫലമാണെന്നു കോടതി പറഞ്ഞു. വിചാരണക്കോടതിയുടെ നടപടി സസ്പെൻഡ് ചെയ്തില്ലെങ്കിൽ മുഹമ്മദ് ഫൈസലിന് ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അയോഗ്യതയുണ്ടാകും. 

Read also: കഴുത്തുമുറിഞ്ഞ് ശബ്ദം നിലച്ചു; ചോരപ്പാടുള്ള പേപ്പറിൽ ഉത്തരങ്ങൾ എഴുതി നൽകി യുവതി


അടുത്തവർഷം ലോക്സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ലക്ഷദ്വീപിൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പു നടത്തുന്നത് അധികച്ചെലവിനു വഴിയൊരുക്കും. ജനങ്ങളാണ് ഇതു വഹിക്കേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.എം.സയീദിന്റെ മരുമകൻ മുഹമ്മദ് സാലിഹിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ പ്രതികൾക്ക് 10 വർഷം തടവ് ഉൾപ്പെടെയാണു കവരത്തി സെഷൻസ് കോടതി വിധിച്ചത്.

ഹൈക്കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മുഹമ്മദ് ഫൈസൽ കണ്ണൂരിൽ പറഞ്ഞു. അയോഗ്യത റദ്ദാക്കി എംപി സ്ഥാനം പുനഃസ്ഥാപിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ലോക്സഭാ സ്പീക്കറെ കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary: High Court suspends Kavaratti session court judgment against Lakshadweep former MP Mohammed Faizal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS