ADVERTISEMENT

കൊച്ചി ∙ അഡ്വ. സൈബി ജോസ് കിടങ്ങൂർ 77 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ എഫ്ഐആറിൽ തിരുത്തു വരുത്താൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ‘പ്രതിക്ക് ചതി ചെയ്ത് അന്യായ ലാഭം ഉണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി’ എന്ന ഭാഗത്താണ് ‘പ്രതിക്ക് ചതിചെയ്ത് അന്യായലാഭം ഉണ്ടാക്കണമെന്നോ ബഹുമാനപ്പെട്ട ജഡ്ജിമാർക്കു കൈക്കൂലി കൊടുക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി’ എന്നു തിരുത്തിയത്. 

Read Also: പരിശോധന കൂടാതെ ഹെല്‍ത്ത് കാര്‍ഡ്: രണ്ട് ഡോക്ടര്‍മാർക്കു കൂടി സസ്‌പെൻഷൻ

ആരോപണവിധേയൻ പൊതുസേവകനല്ലാത്തതിനാൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്താനുള്ള നിയമതടസ്സം പരിഹരിക്കാനാണു ജഡ്ജിമാരെക്കൂടി സാങ്കേതികമായി അന്വേഷണത്തിന്റെ പരിധിയിലാക്കുന്ന തിരുത്തൽ എഫ്ഐആറിൽ വരുത്തിയത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു തിരുത്തൽ വരുത്താൻ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണസംഘം അപേക്ഷ സമർപ്പിച്ചത്.

English Summary: The investigating team filed an application to amend the FIR.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com