‘വിഐപി’ മണ്ഡലങ്ങൾക്കു പരിഗണന: ധർമടത്തിനു വാരിക്കോരി; ബ്രണ്ണൻ കോളജിന് 13 കോടി

Pinarayi Vijayan | File Photo: Rahul R Pattom / Malayala Manorama
പിണറായി വിജയന്‍ (File Photo: Rahul R Pattom / Malayala Manorama)
SHARE

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തിനു ബജറ്റിൽ മികച്ച പരിഗണന. മുഖ്യമന്ത്രിയുടെ കലാലയമായ തലശ്ശേരി ബ്രണ്ണൻ കോളജിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ അക്കാദമിക് കോംപ്ലക്സിന് ആദ്യ ഗഡുവായി 10 കോടി രൂപ നീക്കിവച്ചിട്ടുമുണ്ട്. ആകെ 30 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. കോളജിൽ സ്മാർട്ട് ക്ലാസ് റൂം നിർമാണത്തിന് 2 കോടിയും മൈതാനം നവീകരിക്കാൻ ഒരു കോടിയും നീക്കിവച്ചു. പിണറായിയിൽ കാർഷിക വൈവിധ്യ കേന്ദ്രം, പിണറായി എജ്യുക്കേഷൻ ഹബ്ബിൽ പോളിടെക്നിക് കോളജ് എന്നിങ്ങനെ വിവിധ മേഖലകളിലാണു തുക അനുവദിച്ചിരിക്കുന്നത്. മുൻപു പ്രഖ്യാപിച്ച കണ്ണൂർ പിജി ഫയർ ആൻഡ് സേഫ്റ്റി റിസർച് സെന്ററിനു പ്രാഥമിക പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും ലഭിക്കും.

ധനമന്ത്രി വാരിക്കോരി കൊടുത്തുവെന്നു പ്രതിപക്ഷം ആരോപിച്ച, സ്പീക്കർ എ.എൻ.ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ മലബാർ കാൻസർ സെന്ററിന് 28 കോടി, ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാൻ 10 കോടി, പൊന്ന്യം ഏഴരക്കണ്ടത്തിൽ കളരി മ്യൂസിയത്തിന് 8 കോടി എന്നിവയാണു ലഭിച്ചത്. 3 കേന്ദ്രങ്ങളിൽ ഹെറിറ്റേജ് പദ്ധതികൾക്കായി അനുവദിച്ച 17 കോടി രൂപയിൽ ഒരു പങ്ക് തലശ്ശേരിക്കും ലഭിക്കും.

മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലെ തുറമുഖത്തിനു മറ്റു തുറമുഖങ്ങളുടെ വികസനത്തിന് അനുവദിച്ച 40 കോടി രൂപയിൽ ഒരു വിഹിതം ലഭിക്കും. ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിനു 10 കോടിയുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിലാണ് ആദ്യ പരിസ്ഥിതി സൗഹൃദ ഡൈയിങ് ആൻഡ് പ്രിന്റിങ് യൂണിറ്റ് വരുന്നത്. നാടുകാണി കിൻഫ്ര ടെക്സ്റ്റൈൽ പാർക്കിൽ സ്ഥാപിക്കുന്ന യൂണിറ്റിന് 8 കോടി രൂപ അനുവദിച്ചു. മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിലെ സൂക്ഷ്മ നീർത്തട പദ്ധതികൾക്ക് 3 കോടി, മോറാഴ ചരിത്ര സ്മാരക നിർമാണത്തിന് 10 കോടി, കുറ്റ്യാട്ടൂർ മാംഗോ പാർക്ക് നിർമാണത്തിന് 5 കോടി എന്നിങ്ങനെയും വകയിരുത്തി.  

8 സ്ഥലങ്ങളിൽ പ്രീ–ഫാബ് ടെക്നോളജി ഉപയോഗിച്ചു കെഎസ്ആർടിസി മന്ദിരങ്ങൾ നിർമിക്കാൻ 20 കോടി രൂപയാണുള്ളത്. അതിലൊന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലമായ കൊട്ടാരക്കരയിലാണ്. ഇതുകൂടാതെ ഒട്ടേറെ റോഡ് പദ്ധതികൾക്കും ഓഫിസ് കെട്ടിട നിർമാണങ്ങൾക്കും മന്ത്രിയുടെ മണ്ഡലത്തിൽ പണം നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പറവൂരിൽ ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം സ്ഥാപിക്കാൻ 10 കോടി രൂപ വകയിരുത്തി. ജോസ് കെ.മാണിയോടുള്ള ഇടതു മുന്നണിയുടെ ഇഷ്ടം ബജറ്റിലും കാണാം. പ്രഫഷനൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & സ്‌കിൽ ഡവലപ്‌മെന്റ് സെന്ററിന് ആദ്യ ഗഡുവായി 60 ലക്ഷം രൂപ അനുവദിച്ചു. വലവൂരിൽ ഇൻഫോസിറ്റി പ്രഖ്യാപിച്ചതു കൂടാതെ കുറവിലങ്ങാട് സയൻസ് സിറ്റിക്കും വിഹിതമുണ്ട്.

English Summary: Consideration for vip assembly constituencies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS