ഡ്രൈവിങ് ടെസ്റ്റിന് ഓട്ടമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും; ഈ ലൈസൻസ് വച്ച് ഗിയർ ഉള്ള വാഹനവും ഓടിക്കാം

kasargod-driving-test
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റുകൾക്ക് ഇനി ഓട്ടമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസൻസ് നൽകാൻ ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിട്ടു. ഓട്ടമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസൻസ് എടുക്കുന്നതെങ്കിലും ഗിയർ ഉള്ള വാഹനം ഓടിക്കുന്നതിനു തടസ്സമില്ല. കാറുകൾ മുതൽ ട്രാവലർ വരെ 7500 കിലോയിൽ താഴെ ഭാരമുള്ള ലൈറ്റ് മോട്ടർ വെഹിക്കിൾ വിഭാഗം ലൈസൻസിനാണ് ഇൗ വ്യവസ്ഥ.

2019ൽ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ നിയമം മാറ്റിയെങ്കിലും കേരളത്തിൽ നടപ്പായിരുന്നില്ല. ഓട്ടമാറ്റിക് കാറും ഇലക്ട്രിക് കാറുമായി ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരെ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നു.

English summary: Electric automatic vehicle can use in driving test

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS