‘ഭൗമ മണിക്കൂർ’ ഇന്ന്; രാത്രി 8.30 മുതൽ 9.30 വരെ വിളക്കണയ്ക്കാം

HIGHLIGHTS
  • ആഗോള ഭൗമ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാകാം
Earth Hour Day 2023
SHARE

തിരുവനന്തപുരം∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി ഇന്നു രാത്രി 8.30 മുതൽ 9.30 വരെ ‘ഭൗമ മണിക്കൂർ’ ആചരിക്കും. വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാനപ്രകാരം എല്ലാ വർഷവും മാർച്ചിലെ അവസാന ശനിയാഴ്ചയാണ് ഒരു മണിക്കൂർ വൈദ്യുതി വിളക്കുകൾ അണയ്ക്കുന്നത്. ഒരു ബൾബ് അണയ്‌ക്കുമ്പോൾ അത്രയും വൈദ്യുതി ലാഭിക്കുക മാത്രമല്ല, അത്രത്തോളം കാർബൺ നിർഗമനം കുറയ്‌ക്കുക കൂടിയാണ് എന്ന പാഠമാണു ഭൗമമണിക്കൂർ. യജ്ഞത്തിന്റെ ഭാഗമാകണമെന്ന് ഉപയോക്താക്കളോടു സംസ്ഥാന വൈദ്യുതി ബോർഡ് അഭ്യർഥിച്ചു.

English Summary : Earth Hour today 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA