‘എസ്എഫ്ഐ ഭീഷണി നേരിടാൻ കെൽപ്പുണ്ട്; ഒറ്റയ്ക്കു നിൽക്കാൻ എംഎസ്എഫ് എന്തിന് ഭയക്കണം?’
Mail This Article
കെഎസ്‌യുവും എംഎസ്എഫും വഴിപിരിയുകയാണോ? കേരളത്തിലെ ക്യാംപസുകളിൽ ഇനി കെഎസ്‌യുവും എംഎസ്എഫും കൈകോർക്കുന്ന യുഡിഎസ്എഫ് സഖ്യം ഇല്ലേ? മധ്യകേരളത്തിലെയും മലബാറിലെയും കോളജ് വിദ്യാർഥികൾ പരസ്പരം ചോദിക്കുന്ന ചോദ്യങ്ങളാണിത്. മുസ്‌ലിം ലീഗ് യുഡിഎഫ് വിടുമോയെന്ന ചർച്ചകൾ ഉയർന്നുവരുന്നതായി പറഞ്ഞുകേൾക്കുന്നുണ്ടെങ്കിലും നേതാക്കൾ അംഗീകരിച്ചിട്ടില്ല. അതിനിടയിലാണ് ലീഗിന്റെ വിദ്യാർഥി വിഭാഗമായ മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (എംസ്എഫ്) യുഡിഎഫിലെ വിദ്യാർഥി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎസ്എഫ് വിടുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നത്. കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനു ശേഷമാണ് ഇക്കാര്യം ചർച്ചയായത്. ജയിക്കാമായിരുന്ന സീറ്റുകളിൽ കെഎസ്‌യു കാലുവാരിയതിനാൽ സഖ്യം പരാജയപ്പെട്ടതാണ് കൂട്ടായ്മ വിടാൻ കാരണമായി പറയുന്നത്. പിന്നാലെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് യുഡിഎസ്എഫ് കൺവീനർ സ്ഥാനവും രാജിവച്ചതോടെ ‘ഭിന്നത’ കനത്തു. തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിനു പിന്നാലെ കെഎസ്‌യുവിനെതിരെ സൈബർ ഇടങ്ങളിൽ സ്വരം കടുപ്പിച്ച് ഒട്ടെറെ എംഎസ്എഫ് നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. എംഎസ്എഫ് ഇനി യുഡിഎസ്എഫിൽ തുടരുമോ? പന്ത് ഇപ്പോൾ യുഡിഎഫിന്റെ കോർട്ടിലാണ്. തീരുമാനം അനുകൂലമല്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനും തയാറാണെന്ന സൂചന നൽകുകയാണ് പി.കെ.നവാസ്. എന്നാൽ നേതൃത്വം ഇടപെട്ടുള്ള അനുനയ നീക്ക സാധ്യത അദ്ദേഹം തള്ളിക്കളയുന്നുമില്ല. മനോരമ ഓൺലൈൻ പ്രീമിയത്തോടു പി.കെ. നവാസ് സംസാരിക്കുന്നു.