ഒരു ടീച്ചറമ്മയുടെ സ്നേഹം; ചോറുണ്ണാൻ മടികാട്ടിയ കുട്ടിയെ അനുനയിപ്പിച്ച് സ്കൂൾ ടീച്ചർ

അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്കൂളിലെ അധ്യാപികയായ പി.എം.സോളമ്മ പിണങ്ങി നിൽക്കുന്ന കുട്ടിക്കു ഭക്ഷണം നൽകുന്നു.
SHARE

ഏറ്റുമാനൂർ ∙ സ്കൂളിലെത്തിയ എൽകെജിക്കാരി ചോറുണ്ണാൻ മടികാട്ടി പിണങ്ങി നടന്നാൽ എന്തുചെയ്യും? അതിരമ്പുഴ കാട്ടാത്തി ഗവ. ആർഎസ്ഡബ്ല്യു എൽപി സ്കൂൾ എൽകെജി വിഭാഗത്തിലെ സോളി ടീച്ചറുണ്ടെങ്കിൽ കഴിക്കാത്ത ഏതു കുഞ്ഞിനെയും സ്നേഹം കൂട്ടിക്കലർത്തി ഊട്ടും. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. കഴിക്കാൻ കൂട്ടാക്കാതെ സ്കൂൾ മുറ്റത്തു കൂടി ഓടിനടന്ന കുട്ടിയെ പി.എം.സോളമ്മ എന്ന ‘സോളി ടീച്ചർ’ കയ്യോടെ പൊക്കി. തുടർന്നു മാവിൻചുവട്ടിലെ പടിയിൽ കയറ്റിനിർത്തി കാക്കയെയും പൂച്ചയെയും കാണിച്ച് വിദ്യാർഥിനിയെ ഊട്ടിത്തുടങ്ങി. ഇടയ്ക്ക് കുഞ്ഞിന്റെ ഓരോ ചോദ്യത്തിനും ക്ഷമയോടെ ഉത്തരം പറഞ്ഞു. കുട്ടി കഴിച്ചു കഴിയുവോളം കഥപറച്ചിൽ തുടർന്നു. കൊണ്ടുവന്ന മുഴുവൻ ഭക്ഷണവും കഴിപ്പിച്ച് കുടിക്കാൻ വെള്ളവും നൽകിയാണു ടീച്ചർ കുഞ്ഞിനെ നിലത്തിറക്കിയത്. 

സ്കൂളിലെത്തിയ മറ്റൊരു കുട്ടിയുടെ മാതാവ് ഈ സ്നേഹനിമിഷങ്ങൾ മൊബൈലിൽ പകർത്തി. ‘ഒരു ടീച്ചറമ്മയുടെ സ്നേഹം’ എന്ന തലക്കെട്ടോടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

English Summary : School teacher gives food to student

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS