ദുരിതാശ്വാസ നിധിയിൽ നിന്നു ചട്ടം ലംഘിച്ചു സഹായം: 5 വർഷം നീണ്ട കേസ്

pinarayi-vijayan-2
പിണറായി വിജയൻ
SHARE

2018 സെപ്റ്റംബർ 27: ദുരിതാശ്വാസ നിധിയിൽ നിന്നു ചട്ടം ലംഘിച്ചു സഹായം അനുവദിച്ചതിനെതിരെ കേരള, കൊച്ചി സർവകലാശാലകളിലെ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ ലോകായുക്തയെ സമീപിച്ചു.

2019 ജനുവരി 14: കേസ് ലോകായുക്തയുടെ അധികാരപരിധിയിൽ വരുന്നതാണോ എന്ന വാദത്തിനു ശേഷം പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി. കുര്യാക്കോസ് അധ്യക്ഷനായ ലോകായുക്തയുടെ ഫുൾ ബെഞ്ച് വിധിച്ചു.

2022 ഫെബ്രുവരി 05: ലോകായുക്തയിൽ വാദം ആരംഭിച്ചു.

മാർച്ച് 18: വാദം അവസാനിച്ചു. കേസ് വിധി പറയാനായി മാറ്റി.

2023 മാർച്ച് 20: വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രഖ്യാപിക്കാത്തതിനെ തുടർന്നു  ഹർജിക്കാരൻ  ഹൈക്കോടതിയെ സമീപിച്ചു. ആദ്യഘട്ടം എന്ന നിലയിൽ വാദിയോടു ലോകായുക്തയ്ക്കു തന്നെ പരാതി നൽകാൻ നിർദേശിച്ചു. 

മാർച്ച് 23: വേനൽക്കാല അവധി ആരംഭിക്കുന്നതിനു മുൻപു വിധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹർജിക്കാരൻ ലോകായുക്തയെ സമീപിച്ചു.

മാർച്ച് 31: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദിനും വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ കേസ് ഫുൾ ബെഞ്ചിനു വിടാൻ തീരുമാനം.

ലോകായുക്ത നിയമത്തിലെ 14–ാം വകുപ്പ്

പൊതുപ്രവർത്തകർക്കെതിരെ അഴിമതി, പക്ഷപാതം, സ്വജനപക്ഷപാതം എന്നിവയിൽ തെളിവു സഹിതം ലോകായുക്തയെ സമീപിക്കാം. ആരോപണങ്ങൾ തെളിഞ്ഞാൽ വിധി പുറപ്പെടുവിക്കുകയും അതു നിയമന അധികാരികളായ ഗവർണർക്കോ മുഖ്യമന്ത്രിക്കോ സർക്കാരിനോ കൈമാറുകയും ചെയ്യും. ഇതു ബന്ധപ്പെട്ട അധികാരികൾക്ക്  അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ല. അതായത്, ശിക്ഷിക്കപ്പെട്ടവർ രാജിവയ്ക്കണം. ഇതു ഭരണഘടനാ വിരുദ്ധമെന്നാണു സർക്കാരിന്റെ കണ്ടെത്തൽ. ഭേദഗതി അംഗീകരിക്കപ്പെട്ടാൽ അപ്പീൽ ചുമതലയുള്ള പദവിയിൽ ഇരിക്കുന്നവർക്ക് ഹിയറിങ് നടത്തി വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാം.

English Summary: Lok Ayukta case against Pinarayi Vijayan registered 5 years ago

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA