ADVERTISEMENT

മൂന്നാർ ∙ സംവരണ മണ്ഡലമായ ദേവികുളത്തു തിരഞ്ഞെടുപ്പുചട്ടം ലംഘിച്ചു മത്സരിച്ചതിനെ തുടർന്ന് എംഎൽഎ സ്ഥാനം നഷ്ടമായ സിപിഎം അംഗം എ.രാജയ്ക്കു സുപ്രീം കോടതിയിൽ കേസ് നടത്തിപ്പിനുള്ള തുക മണ്ഡലത്തിൽ നിന്നു പിരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി.

ദേവികുളം മണ്ഡലത്തിലെ വ്യാപാരികൾ, റിസോർട്ട് ഉടമകൾ തുടങ്ങിയവരിൽ നിന്നാണു രാജയുടെ കേസ് നടത്താനെന്ന പേരിൽ പാർട്ടി നേതാക്കൻമാർ പിരിവ് ആരംഭിച്ചത്. 

2000 മുതൽ 10,000 രൂപ വരെയാണ് ഓരോ വ്യാപാരിയിൽ നിന്നും പിരിക്കുന്നത്. റിസോർട്ട് ഉടമകളിൽ നിന്നു ലക്ഷങ്ങളാണു പിരിക്കുന്നത്. മുതിർന്ന നേതാക്കന്മാർ നേരിട്ടിറങ്ങിയാണു രസീത് നൽകി ഫണ്ട് പിരിക്കുന്നത്.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്തുനിന്നു മത്സരിച്ചു ജയിച്ച എ.രാജ ക്രൈസ്തവ വിശ്വാസിയാണെന്നു കാട്ടിയാണു യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ കോടതിയെ സമീപിച്ചത്. തുടർന്നു ഹൈക്കോടതി രാജയുടെ നിയമസഭാംഗത്വം റദ്ദാക്കി. ഹൈക്കോടതി വിധി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണു രാജാ സുപ്രീം കോടതിയെ സമീപിച്ചത്.

English Summary: CPM fund collection to run A. Raja case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com