‘ക്യാംപിൽവച്ച് പരിചയം, ഫോൺ നൽകി; യുവാവ് പ്രണയാഭ്യർഥനയുമായി മകളെ ശല്യം ചെയ്തു’

Rakshisree
രാഖിശ്രീ
SHARE

ചിറയിൻകീഴ്∙ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനു പങ്കുണ്ടെന്നാരോപിച്ചു പെൺകുട്ടിയുടെ വീട്ടുകാർ ചിറയിൻകീഴ് പൊലീസിൽ പരാതി നൽകി. ചിറയിൻകീഴ് കൂന്തള്ളൂർ പനച്ചുവിളാകം വീട്ടിൽ രാജീവ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ രാഖിശ്രീ (ദേവു–16)യെയാണു കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്വന്തം വീടിനുള്ളിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബവീടായ ആറ്റിങ്ങൽ മാമത്തിനു സമീപം പുണ്യം വീട്ടിൽ സംസ്കരിച്ചു. ശരണ്യ സഹോദരിയാണ്. 

സ്കൂളിൽ പഠിക്കാൻ പോകുന്ന സമയങ്ങളിൽ ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് പ്രണയാഭ്യർഥനയുമായി മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും എസ്എസ്എൽസി ഫലമറി‍ഞ്ഞു സ്കൂളിൽ പോയപ്പോഴും ഇയാൾ പിറകേ കൂടി തന്നോടൊപ്പം വരണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ഭീഷണി ഉയർത്തിയിരുന്നതായും പിതാവ് രാജീവ് ചിറയിൻകീഴ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. 

ആറുമാസം മുൻപു സ്കൂളിൽ നടന്ന വിദ്യാർഥി ക്യാംപിൽ വച്ചാണു യുവാവ് മകളെ പരിചയപ്പെട്ടതെന്നും തുടർന്നു യുവാവ് പെൺകുട്ടിക്കു മൊബൈൽ വാങ്ങി നൽകിയെന്നും പരാതിയിലുണ്ട്. 

ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് എസ്എസ്എൽസി ഫലമറിയാൻ സ്കൂളിൽ പോയ ദിവസവും രാഖിശ്രീയെ ചിറയിൻകീഴിലെ ബസ് സ്റ്റോപ്പിൽ തടഞ്ഞു നിർത്തി ഭീഷണി ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു.

English Summary: Student commits suicide in Thiruvananthapuram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS