കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കരടു പട്ടിക 30നു കൈമാറും

INDIA-VOTE-RALLY
SHARE

തിരുവനന്തപുരം ∙ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ കരടു പട്ടിക 30നു കെപിസിസി പ്രസിഡന്റ് കെ.സുധാകരനു പുനഃസംഘടനാ സമിതി കൈമാറും. ഏകദേശം 170  ബ്ലോക്ക് പ്രസിഡന്റുമാരുടെ ഒറ്റപ്പേര് തയാറായി. മറ്റിടങ്ങളിൽ രണ്ടുപേരുള്ള പാനലിലേക്ക് എത്തി.

നാളെ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആമചാടി തേവന്റെ പ്രതിമ കെപിസിസി സ്ഥാപിക്കുന്ന ചടങ്ങിനു പുനഃസംഘടനാ സമിതി അംഗങ്ങൾ ഉൾപ്പെടെ നേതൃനിരയാകെ വൈക്കത്തുണ്ട്. ഇതിനുശേഷം പുനഃസംഘടനാ സമിതി അന്തിമയോഗം ചേരും. ശേഷിക്കുന്ന ബ്ലോക്കുകളിൽ കൂടി ഒറ്റപ്പേര് നൽകാൻ അവസാന വട്ടം ശ്രമം നടക്കും. ഇതിനു സാധിച്ചാലും ഇല്ലെങ്കിലും കരടു പട്ടിക 30നു കെപിസിസി പ്രസിഡന്റിനു നൽകും. 30നു യുഡിഎഫ് ഏകോപന സമിതിയോഗം കൊച്ചിയിലുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും  യോഗത്തിനുശേഷം ഒരുമിച്ചിരുന്നു ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക അന്തിമമാക്കും. 31ന് പ്രഖ്യാപിക്കുമെന്നു നേതൃത്വം ഉറപ്പിച്ചു പറയുന്നു.

English Summary : Congress block president draft list may handover on may 30

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS